ദിലീപും മീര ജാസ്മിനും വീണ്ടും ? ആകാംക്ഷയിൽ ആരാധകർ.

0

 

 

2001ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന്‍ ചലച്ചിത്രരംഗത്തെത്തുന്നത്. തുടര്‍ന്ന് മലയാളത്തില്‍ മീരയുടേതായി നിരവധി ഹിറ്റ് സിനിമകള്‍ ഉണ്ടായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ വിവിധ ഭാഷ ചിത്രങ്ങളിലും മീര ജാസ്മിന്‍ സജീവമായിരുന്നു. കഴിവ് കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങി നിന്നെങ്കിലും മീര ജാസ്മിനെ കാത്ത് നിന്നത് പലതരം വിവാദങ്ങളായിരുന്നു.

 

 

 

 

സഹോദരി ജനിയുടെ വിവാഹത്തിനെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണിത്. കൂടുതല്‍ മെലിഞ്ഞ് പഴയതിലും സുന്ദരിയായാണ് താരം തിരിച്ചു വന്നിരിക്കുന്നത്. മീരയുടെ അടുത്ത സുഹൃത്തുകളില്‍ ഒരാള്‍ കൂടിയായ നടന്‍ ദിലീപും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

 

 

 

meera-jasmine-new-look-1

 

 

 

പ്രിയ താരജോഡികള്‍ ഒന്നിച്ചുള്ള ചിത്രം ആരാധകര്‍ആഘോഷമാക്കിയിരിക്കുകയാണ്. മീരയുടെ ആദ്യ ചിത്രമായ സൂത്രധാരനില്‍ തുടങ്ങിയ സൗഹൃദമാണ് ഇരുവരുടേതും. പിന്നീട് ഗ്രാമഫോണ്‍, വിനോദയാത്ര, കല്‍ക്കട്ട ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ചു.

 

 

 

 

 

തങ്ങളുടെ പ്രിയ താരജോഡികള്‍ വീണ്ടും വെള്ളിത്തിരയിലും ഒരിക്കല്‍ക്കൂടി ഒന്നിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം സംവിധായകന്‍ അരുണ്‍ ഗോപിക്കൊപ്പമുള്ള ചിത്രത്തിലും അതീവ സുന്ദരിയായി മീരയെ കണ്ടിരുന്നു.

You might also like