ദിലീപിന്റെ രാജി മോഹൻലാൽ പറഞ്ഞിട്ട്; മറ്റ് വാദങ്ങൾ തള്ളി ‘അമ്മ’യുടെ റിപ്പോർട്ട്.

0

Image result for mohanlal dileep

 

 

സിനിമ ലോകവും പ്രേക്ഷകരും ഏറെ ഉറ്റു നോക്കിയിരുന് അമ്മ ജനറൽ ബോഡിയോഗമായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നത്. മമ്മൂട്ടി , മോഹൻലാൽ, സിദ്ദിഖ് എന്നിവർ ഉൾപ്പെടെ മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും യോഗത്തിൽ പങ്കെടുത്തിരുന്നു. സംഘടനയിൽ നിന്ന് പുറത്തു പോയ താരങ്ങളുടെ തിരിച്ച് വരവ് , സംഘടനയിലെ വനിത പ്രാതിനിധ്യം എന്നി വിഷയങ്ങളിൽ ചർച്ച നടന്നിരുന്നു. താരസംഘടനയായ അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് താത്കാലികമായി മരവിപ്പിച്ചു. വിഷയത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ അംഗങ്ങള്‍ മുന്നോട്ട് വെച്ചതിനെ തുടർന്നാണ് ഈ വിഷയത്തിൽ കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

 

Image result for mohanlal dileep

 

 

ദിലീപ് സ്വമേധയാ രാജിവയ്ക്കുകയായിരുന്നെന്ന അമ്മ സെക്രട്ടറി സിദ്ദീഖ് ഉൾപ്പെടെയുള്ളവരുടെ പരസ്യനിലപാടിനെ ഔദ്യോഗികമായി ഖണ്ഡിക്കുന്നതാണു ജനറൽ സെക്രട്ടറി ഇടവേള ബാബു അവതരിപ്പിച്ച റിപ്പോർട്ട്. ഏറെ വിവാദമായ കഴിഞ്ഞ വർഷത്തെ ജനറൽബോഡി യോഗത്തിൽ ദിലീപിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യവും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

 

 

Image result for mohanlal dileep

 

 

നടി ഊർമിള ഉണ്ണിയാണു വിഷയം ഉന്നയിച്ചതെന്നും ഐകകണ്ഠ്യേന കയ്യടിച്ചാണു ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭാവന, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ എന്നിവരുടെ രാജി അംഗീകരിച്ചെന്നും രേവതി, പാർവതി, പത്മപ്രിയ എന്നിവരുമായി നിർവാഹക സമിതി ചർച്ച നടത്തിയെന്നും റിപ്പോർട്ടിലുണ്ടെങ്കിലും ഇതെല്ലാം ഏതു വിഷയവുമായി ബന്ധപ്പെട്ടതാണെന്നതുൾപ്പെടെ മറ്റു വിശദാംശങ്ങളൊന്നുമില്ല. ഡബ്ല്യുസിസി നേതൃത്വത്തിലുളള അമ്മ അംഗങ്ങൾ ഇന്നലത്തെ യോഗത്തിൽ എത്തുമോ എന്നതായിരുന്നു എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയത്.

You might also like