
ദിലീപ്-മോഹൻലാൽ വീണ്ടും ഒന്നിക്കുന്നു !!! രൂക്ഷ വിമർശനവുമായി ആരാധകർ !!!
മലയാളസിനിമയിൽ വീണ്ടും മോഹൻലാലും ദിലീപും വീണ്ടും ഒന്നിക്കുന്നു. ദിലീപിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ് ഏറെ ചർച്ചകൾ സൃഷ്ട്ടിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ വിവാദങ്ങളാണ് നടന്നത്. നടൻ ദിലീപിനെ കുറ്റാരോപിതനായ സാഹചര്യത്തിൽ പുറത്താക്കിയതും തിരിച്ചെടുത്തതുമായ സംഭവത്തിൽ ഏറെ വിമര്‍ശിക്കപ്പെട്ടത് അമ്മ സംഘടനയുടെ പ്രസിഡന്റ് ആയ മോഹൻലാൽ ആണ്.
പലരീതിയിലുള്ള പ്രശ്നങ്ങൾ മോഹൻലാൽ നേരിട്ടിട്ടുണ്ട്. ദിലീപിനെതിരെ അമ്മ മൃദു സമീപനം എടുത്തെന്ന കാരണത്താൽ. പൊതുജനങ്ങളിൽ ദിലീപ് ഹേറ്റേഴ്സും സപ്പോർട്ടേഴ്സും കൂടിവന്നു. സിലീപിന്റെ സിനിമകൾ തിയേറ്ററിൽ പോയി കാണില്ലെന്ന പ്രഖ്യാപനം വരെ ഉണ്ടായിട്ടുണ്ട്.
ഇതിനെയൊക്കെ വെല്ലുവിളിച്ച് മോഹൻലാലും ദിലീപും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നു എന്നാണ് റിപോർട്ടുകൾ വരുന്നത്. രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപോർട്ടുകൾ . കമ്മാര സംഭവം സംവിധാനം ചെയ്തത് രതീഷ് അമ്പാട്ട് ആണ്. അതിനു തിരക്കഥ ഒരുക്കിയ മുരളി ഗോപി തന്നെയാണ് മോഹൻലാൽ – ദിലീപ് ചിത്രത്തിനും തിരക്കഥ ഒരുക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്.
മുൻപ് മോഹൻലാലും ദിലീപും ഒന്നിച്ച ചിത്രങ്ങളിൽ നിന്ന് തന്നെ അവരുടെ ഇടയിലെ കെമിസ്ട്രി ആരാധകർക്ക് ബോധ്യപ്പെട്ടതാണ് . വര്‍ണപ്പകിട്ട് , ട്വന്റി -20 , ക്രിസ്ത്യൻ ബ്രതഴ്സ് ,ചൈന ടൌൺ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചിരുന്നു.