ദിലീപ് ചിത്രത്തിൽ നാദിർഷ !!!

0

Image result for dileep nadirsha

 

മിമിക്രിയിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റ കുറിച്ച താരമാണ് നാദിര്‍ഷ. അഭിനേതാവ്, സംവിധായകന്‍, ഗായകന്‍,ഗാനരചയിതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയില്‍ തന്റേതായ ഒരു വ്യക്തി മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച നാദിര്‍ഷ നീണ്ട പതിനാലു വര്‍ഷത്തിനു ശേഷം വീണ്ടും ക്യാമറയ്ക്കു മുമ്ബിലേയ്ക്ക് വരികയാണ്. ദിലീപിനൊപ്പം ‘ശുഭരാത്രി’എന്ന ചിത്രത്തിലൂടെയാണ് നാദിര്‍ഷ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചുവരുന്നത്.

 

 

Image result for dileep nadirsha

 

 

 

വ്യാസന്‍ കെ.പി. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ദിഖിന്റെ മകന്റെ വേഷത്തിലാണ് നാദിര്‍ഷ എത്തുക. 2005ല്‍ റിലീസ് ചെയ്ത കലാഭവന്‍ മണി ചിത്രം ബെന്‍ ജോണ്‍സണിലായിരുന്നു അവസാനമായി നാദിര്‍ഷ അഭിനയിച്ചത്.നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ,സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

 

 

 

Related image

 

ചിത്രത്തില്‍ അനുസിത്താരയാണ് ദിലീപിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ബിജിപാലാണ്. ആല്‍ബിയാണ് ഛായാഗ്രാഹകന്‍. അബാം മൂവീസിന്റെ ബാനറില്‍ അരോമ മോഹന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’മേരാനാം ഷാജി’ ഏപ്രില്‍ 5ന് തിയറ്ററുകളില്‍ എത്തും.

You might also like