ആഡംബര വാഹനമായ ബിഎംഡബ്ല്യു 7 സീരീസ് സ്വന്തമാക്കി നടന്‍ ദിലീപ് !!!

0

 

 

 

ദിലീപിന്റെ ജീവിതത്തില്‍ ഏറ്റവും ഭാഗ്യം തന്റെ അമ്മയാണെന്ന് താരം എപ്പോഴും പറയുന്ന ഒരു കാര്യം തന്നെയാണ്. ദിലീപിന്റെ പുത്തന്‍ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.

 

 

 

 

 

ആഡംബര വാഹനമായ ബിഎംഡബ്ല്യു 7 സീരീസ് സ്വന്തമാക്കിയിരിക്കുകയാണ് നടന്‍ ദിലീപ്. ദിലീപും അമ്മയും ചേര്‍ന്നാണ് വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങിയത്.

 

 

 

 

 

 

സെവന്‍ സീരിസ് ആറാംതലമുറയാണ് ഇപ്പോള്‍ നിരത്തിലോടുന്നത്. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ നാലോളം വകഭേദങ്ങളിലെത്തുന്ന വാഹനം ചെന്നൈയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും ആഡംബര സെഡാനാണ് 7 സീരീസ്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ട്വിന്‍പവര്‍ ടര്‍ബോ എന്‍ജിന്‍ ടെക്നോളജിയാണ് 7 സീരിസില്‍ ഉപയോഗിച്ചിരിക്കുന്നത്.

 

 

 

 

 

ഏകദേശം ഒന്നരക്കോടി മുതലാണ് വാഹനങ്ങളുടെ കേരളത്തിലെ എക്സ്ഷോറൂം വില. ബെന്‍സ്, ഔഡി തുടങ്ങിയവരാണ് മുഖ്യ എതിരാളികള്‍. അടുത്തിടെ നടന്‍ ടൊവിനോയും സെവന്‍ സീരീസ് സ്വന്തമാക്കിയിരുന്നു. മറ്റൊരു ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ പോഷെയുടെ ആഡംബര എസ്യുവി പനമേര, കെയിന്‍, ബിഎംഡബ്ല്യു എക്‌സ്6 തുടങ്ങിയ നിരവധി വാഹനങ്ങള്‍ ദിലീപിന്റെ വാഹന ശേഖരത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

എന്തായാലും വിവാദങ്ങള്‍ നിറഞ്ഞ സിനിമാ ജീവിതത്തിനിടെ താരത്തിന്റ പുത്തന്‍ വാഹന വിശേഷങ്ങള്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

You might also like