സ്പടികം രണ്ടാം ഭാഗം ഇറക്കാൻ അനുവാദം കൊടുത്തിട്ടില്ല, ഭദ്രൻ ..

0

Image result for രണ്ടാം ഭാഗം ഭദ്രന്‍

 

 

മോഹൻലാൽ ആടുതോമ എന്ന കഥാപാത്രത്തെ വെള്ളിത്തിരയിൽ അഭനയിപ്പിച്ചു വിസ്മയിപ്പിച്ച സ്പടികത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതിൽ എതിർപ്പുമായി സംവിധായകൻ ഭദ്രൻ. ചിത്രത്തിന് രണ്ടാം ഭാഗം ചെയ്യാൻ ആർക്കും അനുവാദം കൊടുത്തിട്ടില്ലെന്നും, അഥവാ ആ ആശയവുമായി മുന്നോട്ടു പോയാൽ നിയമ നടപടിക്കൊരുങ്ങുമെന്നും ഭദ്രൻ താക്കീത് നൽകുന്നു. ഒരു ഓൺലൈൻ മാധ്യമത്തോട് ഭദ്രൻ പറഞ്ഞതിങ്ങനെ.

 

 

 

Image result for രണ്ടാം ഭാഗം ഭദ്രന്‍

 

 

എന്നാല്‍ ചിത്രത്തിനെതിരെ കടുത്ത വിമര്‍ശവുമായി എത്തിയിരിക്കുയാണ് സ്‌ഫടികത്തിന്റെ സംവിധായകന്‍ ഭദ്രന്‍. ചിത്രത്തിന് സ്ഫടികം എന്ന പേര് ഉപയോഗിക്കുകയാണെങ്കില്‍ താന്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പറയുകയാണ് ഭദ്രന്‍. ‘സ്‌ഫടികം ഒന്നേയുള്ളു, അത് എന്റേതാണ്. രണ്ടാം ഭാഗം ഇറക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല.സ്‌ഫടികം 2 എന്നപേരില്‍ സിനിമ എടുക്കാന്‍ ഞാന്‍ ആര്‍ക്കും അനുവാദം കൊടുത്തിട്ടില്ല. സ്‌ഫടികം സിനിമയുമായി ബന്ധപ്പെട്ട ഒരു റഫറന്‍സും ഈ സിനിമയില്‍ ഉണ്ടാകാന്‍ പാടില്ല. ആടുതോമയുടെ മകന്‍ ഇരുമ്ബന്‍ സണ്ണി എന്ന അവകാശവാദവുമായി ആരും സിനിമ എടുക്കേണ്ട. അങ്ങനെ ചെയ്‌താല്‍ നിയമ നടപടികളുമായി ഞാന്‍ മുന്നോട്ടുപോകും. അങ്ങനെ ആടുതോമയെ വച്ച്‌ ആരും സിനിമ ഇറക്കില്ല. ഇറക്കാന്‍ ഞാന്‍ സമ്മതിക്കുകയുമില്ല. അതിനായി ആരും മിനക്കടേണ്ട’- ഭദ്രന്‍ പറയുന്നു.

 

 

 

Image result for രണ്ടാം ഭാഗം ഭദ്രന്‍

 

 

അതേസമയം, സ്ഫടികം 2വിന്റെ ടീസറിന് കടുത്ത വിമര്‍ശനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ 2020ല്‍ ചിത്രം പുറത്തിറങ്ങുമെന്നും ബിജു ജെ കട്ടാക്കല്‍ വ്യക്തമാക്കുന്നു. ബോളിവുഡ് നടി സണ്ണി ലിയോണും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.

 

 

 

 

1995 ല്‍ പുറത്തിറങ്ങിയ സ്ഥടികത്തില്‍ തിലകന്‍, ഉര്‍വശി, കെ.പി.എ.സി ലളിത, രാജന്‍ പി.ദേവ്, കരമന ജനാര്‍ദ്ദനന്‍, മണിയന്‍പ്പിള്ള രാജു, ചിപ്പി, അശേകന്‍, നെടുമുടിവേണു, സില്‍ക് സ്മിത, സ്ഥടികം ജോര്‍ജ്ജ് തുടങ്ങി ഒരു വലിയ താരനിര തന്നെ ഉണ്ടായിരുന്നു.

You might also like