
തട്ടിക്കൊണ്ടുപോയ യുവസംവിധായകന് നിഷാദ് ഹസനെ തൃശ്ശൂര്‍ കൊടകരയില്‍ കണ്ടെത്തി; അക്രമികളുടെ അടുന്ന് നിന്ന സാഹസികമായി രക്ഷപ്പെട്ടെന്ന് പോലീസിനെ അറിയിച്ച് നിഷാദ്
തട്ടിക്കൊണ്ടുപോയ യുവസംവിധായകന് നിഷാദ് ഹസനെ തൃശ്ശൂര്‍ കൊടകരയില്‍ കണ്ടെത്തി. അക്രമികളുടെ അടുന്ന് നിന്ന സാഹസികമായി രക്ഷപ്പെട്ടെന്ന് പോലീസിനെ അറിയിച്ചത് നിഷാദ് തന്നെ. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ തൃശ്ശൂര്‍ പാവറട്ടിയില്‍ വെച്ചാണ് നിഷാദിനെ തട്ടികൊണ്ടുപോയത്.
ഭാര്യ പൊലീസില്‍ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. എന്നാൽ തട്ടിക്കൊണ്ടുപോയെന്ന പരാതിയിലെ നിജസ്ഥിതി പൊലീസ് അന്വേഷിക്കുകയാണ്. ഇതിന്റെ ഭാഗമായി നിഷാദ് ഹസനോട് രാവിലെ 10 മണിയ്ക്ക് പേരാമംഗലം സ്റ്റേഷനിൽ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാര്യക്കൊപ്പം കാറിൽ പോകവെയായിരുന്നു നിഷാദ് ഹസനെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. വാഹനം തടഞ്ഞതും നിഷാദിനെ ബലം പ്രയോഗിച്ചു കൊണ്ടുപോയതുമെന്ന് ഭാര്യ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവതി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ മുൻ നിർമ്മാതാവ് സി ആർ രണ ദേവിനെയാണ് സംശയമെന്ന് ഭാര്യ പ്രതീക്ഷ ആരോപിച്ചു. സംഭവത്തില്‍ പേരാമംഗലം പൊലീസ് അന്വേഷണം തുടരുകയാണ്.