തന്റെ ശരീരത്തിന്റെ രഹസ്യം പങ്കുവെച്ച് ദിഷ പത്താനി.

0

 

 

 

ബോളിവുഡിലെ ശ്രദ്ധേയയായ താരമാണ് ദിഷ പത്താനി. തന്റെ ഫിറ്റ്നെസിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യാത്ത ആളാണ് താരം. സോഷ്യല്‍ മീഡിയയില്‍ തന്റെ ആരാധകരുമായി എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കുന്ന താരമാണ് ദിഷ.

 

 

 

തന്റെ ഫിറ്റ്‌നെസിനെ കുറിച്ചും ആരാധകരുമായി ദിഷ പങ്കുവെയ്ക്കാറുണ്ട്. ആരാധകരുമായി പങ്കുവെയ്ക്കാനായി ഫിറ്റ്‌നസ് വിഡിയോകളും ദിഷ തയാറാക്കാറുണ്ട്. ആഴ്ചയിൽ ആറുദിവസവും ദിഷ വർക്കൗട്ട് ചെയ്യാറുണ്ട്. ബാക്കിയുള്ള ഒരു ദിവസം ചീറ്റ് ഡേയും.

 

 

ചില ദിവസങ്ങൾ എല്ലാവരെയും പോലെ ദിഷയ്ക്കും മടി തോന്നാറുണ്ട്. അപ്പോൾ ആ ദിവസം സ്‌കിപ് ചെയ്യുകയും അതിന് അടുത്ത ദിവസം താൻ അതിനു കൂടി ചേർത്തു വ്യായാമം ചെയ്യുമെന്നും ദിഷ പറയുന്നു. നമ്മൾ കഴിക്കുന്നത് എന്താണോ അതാണ് നമ്മുടെ ചർമത്തിലും ശരീരത്തിലും കാണാൻ സാധിക്കുക എന്നാണ് ദിഷയുടെ നയം.

 

 

എന്ത് തിരക്കുണ്ടായാലും ഒരിക്കലും വർക്ക് ഔട്ട് മുടക്കില്ല. ഡയറ്റിലും വർക്ക് ഔട്ടിലും ഒരേപോലെ ശ്രദ്ധനൽകുന്ന ആളാണ് ദിഷ. ജങ്ക് ഫുഡ് ശീലങ്ങളില്ല. വർക്ക് ഔട്ടുകളിൽ ജിംനാസ്റ്റിക്‌സ്, വെയിറ്റ് ട്രെയിനിങ് , മാർഷ്യൽ ആർട്‌സ് എന്നിവയാണ് ചെയ്യുന്നത്.

You might also like