പട്ടുസാരിയണിഞ്ഞ് അതീവ സുന്ദരിയായി ദിവ്യ ഉണ്ണി!!! ചിത്രങ്ങൾ കാണാം…

0

divya-unni4

മലയാളത്തിന്റെ പ്രിയ താരം ദിവ്യ ഉണ്ണിയുടെ ധനുഷ്കോടി ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. മെറൂൺ നിറത്തിലുള്ള പട്ടുസാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് ദിവ്യ ഉണ്ണി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഫെയ്‌സ്ബുക്കിൽ ചിത്രങ്ങള്‍ക്കൊപ്പം വിഡിയോയും താരം പങ്കുവച്ചു.

 

ധനുഷ്‌കോടി യാത്രയ്ക്കിടെ ഭര്‍ത്താവാണ് ചിത്രം പകര്‍ത്തിയതെന്ന് ദിവ്യ പറയുന്നു. ചിത്രങ്ങൾക്ക് വലിയ വരവേൽപ്പാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. പരസ്യങ്ങളിലെ മോഡലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ദിവ്യയെന്നും വീണ്ടും മലയാള സിനിമയിൽ അഭിനയിക്കാൻ എത്തുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. വിഡിയോ കാണാം.

 

 

പട്ടുസാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് ദിവ്യ ഉണ്ണി എത്തിയത്. നാളുകള്‍ക്ക് ശേഷം താരത്തെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ചിത്രങ്ങള്‍ മാത്രമല്ല വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. പരസ്യങ്ങളിലെ മോഡലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് താരമെന്നും ഇത് കിടുക്കിയെന്നുമുള്ള കമന്റുകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനിടയിലും സിനിമയിലെ തിരിച്ചുവരവിനെക്കുറിച്ചും ആരാധകര്‍ ചോദിക്കുന്നുണ്ട്.

 

 

എന്നാണ് സിനിമയിലേക്ക് വരുന്നതെന്നും അതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നുമാണ് ആരാധകര്‍ പറയുന്നത്. ബാലതാരമായി സിനിമയിലേക്കെത്തിയ ദിവ്യ ഉണ്ണി കല്യാണസൗഗന്ധികത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ആകാശഗംഗയുടെ രണ്ടാം ഭാഗത്തില്‍ താരമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു.

 

You might also like