സൗഹൃദമൊക്കെ ശരിയാണ് ഇത് തെറ്റ്; ബോഡി ഷെയ്‌മിങ്ങിന് ഇട്ടുകൊടുത്തില്ലേ; സാബുമോനോട് ദിയ!

ബിഗ് ബോസ്ആദ്യ സീസണിൽ ഒരുമിച്ചെത്തിയവരാണ് സാബുമോനും ദിയ സനയും അവർ അന്നു മുതൽ ഉണ്ടായിരുന്ന സൗഹൃദം

0

ബിഗ് ബോസ്ആദ്യ സീസണിൽ ഒരുമിച്ചെത്തിയവരാണ് സാബുമോനും ദിയ സനയും അവർ അന്നു മുതൽ ഉണ്ടായിരുന്ന സൗഹൃദം ഇപ്പോഴും ഇരുവരും തുടർന്നുപോരുന്നും ഉണ്ട്. എന്നാൽ ഇടക്ക് ഇവരൊക്കെ തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ ചിലപ്പോൾ വൈറൽ ആകാറും ഉണ്ട്. പക്ഷെ ഇപ്പോൾ ബിഗ് ബോസ് ടൈറ്റിൽ വിന്നർ കൂടിയായ സാബുമോൻ പങ്ക് വച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

സാബുമോൻ ദിയ സനയെ കുറിച്ചെഴുതിയ വാക്കുകളും ചിത്രങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചക്ക് വഴി വച്ചിരിക്കുന്നത്. ” സുഹൃത്താണ് പക്ഷെ ഫീഗരിയായ ഒരു ഫെമിനിച്ചി ആണ്, എന്താണെന്നറിയില്ല കറുപ്പിനെ ഇഷ്ടമല്ല, പക്ഷെ കറുത്തിരിക്കൽ വലിയ പാപം ആണെന്നാണോ ദിയ സന കരുതി വെച്ചേക്കുന്നേ? ‌ ഫിൽറ്റർ ഇല്ലായിരുന്നെകിൽ ..” എന്നാണ് സാബുമോൻ കുറിച്ചത്.

ഇപ്പോൾ സാബുമോൻ പങ്കിട്ട കുറിപ്പ് വൈറൽ ആയതിനു പിന്നാലെ ദിയ സനയും പ്രതികരണവുമായി രംഗത്ത് വന്നു. എന്നാൽ അതേസമയം സാബുവിനോട് മറ്റൊരു കമന്റിലൂടെയും ദിയ പ്രതികരിക്കുന്നുണ്ട്. “അല്ല അറിയാൻ മേലാഞ്ഞിട്ടു ചോദിക്കുവാ.. ഇവിടെ ഫിൽറ്റർ, എഡിറ്റിംഗ് ഒക്കെ ചെയ്യാതെ ഫോട്ടോ ഇടുന്നവരും ചെയ്തിടുന്നവരും ഒക്കെയില്ലേ??. എനിക്ക് മാത്രം അതൊന്നും ചെയ്തൂട എന്നാണോ??. അതോ കറുപ്പിന്റെ രാഷ്ട്രീയം പറയുന്നവർ വെളുപ്പിച്ചു ഫോട്ടോ ഇട്ടൂടാ എന്നാണോ പറയുന്നത് ?എന്നുള്ള ചോദ്യവും ദിയ ഇപ്പോൾ ഉയർത്തുന്നുണ്ട്.

You might also like