
“ഞാന്‍ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്, വേണ്ടതെല്ലാം മറച്ചിട്ടുണ്ട്..”- ദൃശ്യ രഘുനാഥ്.
ഹാപ്പി വെഡ്ഡിങ്സ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദൃശ്യ രഘുനാഥ്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ ദൃശ്യയ്ക്ക് ഒരുപാട് ഫോളോവേഴ്സുമുണ്ട്. സൈബര്‍ ഇടങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവെക്കുന്നവര്‍ക്ക് നേരെ ഉപദേശങ്ങളും തെറിവിളിയും അശ്ലീല കമന്റുകളുമെല്ലാം പതിവാണ്. സെലിബ്രിറ്റികളാണെങ്കില്‍ ഇതിന്റെ അളവ് കൂടും. തന്റെ പോസ്റ്റിന് താഴെ ഉപദേശവുമായി വന്ന സൈബര്‍ ആങ്ങളയ്ക്ക് മറുപടി നല്കി കയ്യടി വാങ്ങുകയാണ് ദൃശ്യ ഇപ്പോള്‍.
🧜🏻♀️🕶
Posted by Drishya Raghunath on Sunday, May 26, 2019
കറുത്ത വസ്ത്രം ധരിച്ച് വെള്ളത്തില്‍ പാതിമുങ്ങി കിടക്കുന്ന ചിത്രം ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ ദൃശ്യ പങ്കുവെച്ചിരുന്നു. ഉടൻ സദാചാരം പറഞ്ഞു കമ്മന്റ്സ് എത്തി. എന്തിനാണ് പെങ്ങളെ സ്വയം നാണം കെടുന്നത് എന്നായിരുന്നു ഇയാളുടെ കമന്റ്. ഇത് കണ്ടതോടെ ഉടന്‍ എത്തി ദൃശ്യയുടെ മറുപടി:-
‘സഹോദരാ, ഞാന്‍ ബിക്കിനി ധരിച്ചാണോ കിടക്കുന്നത്, അല്ലല്ലോ? വേണ്ടതെല്ലാം മറച്ചിട്ടുണ്ട്. ഈ അവയവം സ്വാഭാവികമാണ് എല്ലാ ശരീരങ്ങളിലും. അത് മുറിച്ച് കളയാന്‍ പറ്റില്ലല്ലോ, മറച്ചുപിടിക്കാവുന്ന രീതിയില്‍ അത് മറച്ചുപിടിച്ചിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആളുകളെ മനസ്സിലാക്കാന്‍ ശ്രമിക്കൂ.’
ദൃശ്യയുടെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. താരത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.