ആമസോണ്‍ പ്രൈമില്‍ “ദൃശ്യം 2” ; വ്യാജന്മാർ ഭീക്ഷണിയാകുമോ ?

ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം "ദൃശ്യം 2" ഫെബ്രുവരി 19ന്

ആമസോണ്‍ പ്രൈമില്‍ “ദൃശ്യം 2” ; വ്യാജന്മാർ ഭീക്ഷണിയാകുമോ ?

0

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജീത്തു ജോസഫ് എഴുതി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം “ദൃശ്യം 2” ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസര്‍ യൂട്യൂബില്‍ ആമസോണ്‍ ജനുവരി ഒന്നിന് പുറത്തിറങ്ങിയിരുന്നു.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലറും ആമസോൺ പുറത്തിറക്കിയിരുന്നു. ആരാധകർക്കിടയിൽ ആവേശം ഉണർത്തുന്ന രംഗങ്ങളോടെയാണ് ട്രെയിലർ അണിയറപ്രവത്തകർ ഒരുക്കിയിരിക്കുന്നത്.

മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അന്‍സിബ, എസ്ഥേര്‍, സായികുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ നിർമ്മാണം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ആമസോണ്‍ പ്രൈമില്‍ ദൃശ്യം 2 ഇറങ്ങുമ്പോൾ മറ്റൊരു ആശങ്ക സൈബർ വ്യാജന്മാർ തന്നെയാണ്. കഴിഞ്ഞാൽ ആഴ്ച ഇറങ്ങിയ മിക്ക മലയാള സിനിമകളും വ്യാജന്മാരുടെ കൈയിലൊതുങ്ങിയെന്നതും സാരം.

‘ജോര്‍ജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങള്‍ എവിടെ നിര്‍ത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്ന് റിലീസ് ചെയ്യുന്നതിന് ആമസോണ്‍ പ്രൈം വിഡിയോയുമായി സഹകരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ലോകമെമ്പാടുമുള്ള കാഴ്ചക്കാര്‍ ദൃശ്യത്തിന്റെ തുടര്‍ച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം ‘ദൃശ്യം 2′ സ്‌നേഹത്തിന്റെ അധ്വാനമാണ്. അതിനാല്‍ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയില്‍ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ.’ ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നു.

 

You might also like