വമ്പന്‍ ഓവര്‍സീസ് റൈറ്റ്‌സ് നേടി പൃഥ്വിരാജിന്റെ ഡ്രൈവിംഗ് ലൈസന്‍സ്

0

നാളേറെയായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ഡ്രെവിംഗ് ലൈസന്‍സ്. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകളും പോസ്റ്ററുകളും ഗാനവും മേക്കിംഗ് വീഡിയോകളും ടീസറുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നയണിന് ശേഷം വീണ്ടും പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന ജീന്‍ പോള്‍ ലാല്‍ ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ് ക്രിസ്മസ് റിലീസായി തീയെറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റുകള്‍ വമ്പന്‍ തുകയ്ക്ക് ഫാര്‍സ് ഫിലിംസ് സ്വന്തമാക്കിയിരിക്കുകയാണ് 2.55 കോടി റിരേൂപയ്ക്കാണ് ഫാര്‍സ് റൈറ്റ്സ് സ്വന്തമാക്കിയതെന്നാണ് സൂചന.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരീന്ദ്രന്‍ എന്നു പേരുള്ള സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. ഈ താരത്തിന്റെ കടുത്ത ആരാധകനായുള്ള വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷമാണ് സുരാജ് അവതരിപ്പിക്കുന്നത്. ലക്ഷ്വറി കാറുകളോട് ആഭിമുഖ്യമുള്ള സിനിമാതാരമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. പൃഥിയുടെയും സുരാജിന്റെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ആധാരം. ദീപ്തി സതി, മിയ ജോര്‍ജ് എന്നിവരാണ് നായികമാരായി എത്തുന്നത്. പൃഥിരാജിന്റെ ഭാര്യയായാണ് ദീപ്തി വേഷമിടുന്നത്.

ദീപതി സതിയും മിയയുമാണ് ചിത്രത്തിലെ നായികമാര്‍. സുരേഷ് കൃഷ്ണ, നന്ദു, ലാലു അലക്സ്, സലിംകുമാര്‍, സൈജുകുറുപ്പ്, വിജയരാഘവന്‍, മേജര്‍ രവി, ഇടവേള ബാബു, ശിവജി ഗുരുവായൂര്‍, അരുണ്‍, അനീഷ് ജി മേനോന്‍, ആദീഷ്, വിജയകുമാര്‍, നന്ദു പൊതുവാള്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍ മാത്രമല്ല നിര്‍മ്മാതാവ് കൂടിയാണ്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സച്ചി തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അലക്സ് പുളിക്കലാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് യാക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ സംഗീതം പകരുന്നു. പി.ആര്‍.ഓ എ.എസ് ദിനേശ്.

You might also like