ദുൽഖർ , വിജയ് , വിജയ് സേതുപതി ഒന്നിക്കുന്നു; സംവിധാനം മണി രത്‌നം.

0

Image result for dulquer and mani ratnam

 

 

 

 

വീണ്ടും ഹിറ്റ് സൃഷ്ട്ടിക്കാൻ ദുല്‍ക്കറും മണിരത്‌നവും ഒന്നിക്കുന്നു. ഒകെ കണ്‍‌മണി എന്ന റൊമാന്റിക് ചിത്രത്തിന് ശേഷമാണ് ‘പൊന്നിയിന്‍ സെല്‍‌വന്‍’ എന്ന എപിക് ചിത്രവുമായി ഇരുവരും എത്തുന്നത്.

 

 

 

 

Image result for vijay sethupathi

 

 

 

 

ഇരുവരും ഒന്നിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.  ചിത്രത്തില്‍ നിര്‍ണായകമായ കഥാപാത്രത്തെയാണ് ദുല്‍ക്കര്‍ അവതരിപ്പിക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിഖ്യാത നോവലായ പൊന്നിയിന്‍ സെല്‍‌വന്‍ സിനിമയാക്കാന്‍ ഏറെക്കാലമായി മണിരത്നം ശ്രമിച്ചുവരികയാണ്.

 

 

 

 

 

Image result for dulquer and mani ratnam

 

 

 

 

 

എന്നാല്‍ വലിയ ബജറ്റ് വേണം എന്നതും വന്‍ താരങ്ങളുടെ സാന്നിധ്യം ആവശ്യമാണ് എന്നതും ഈ സിനിമയുടെ നിര്‍മ്മാണം വൈകിപ്പിക്കുകയായിരുന്നു. എന്തായാലും തന്‍റെ അടുത്ത പ്രൊജക്ട് പൊന്നിയിന്‍ സെല്‍‌വനാണെന്ന് ഉറപ്പിച്ച് മുന്നോട്ടുപോകുകയാണ് മണിരത്നം.

 

 

 

 

 

Image result for dulquer and mani ratnam

 

 

 

 

 

ദുല്‍ക്കറിനെ കൂടാതെ ദളപതി വിജയ്, വിജയ് സേതുപതി, വിക്രം, ഐശ്വര്യ റായ്, ജയം രവി തുടങ്ങിയവരും ഈ സിനിമയുടെ ഭാഗമാകും. വിജയ് ഈ സിനിമയ്ക്കായി ലുക്ക് ടെസ്റ്റ് നടത്തിക്കഴിഞ്ഞു. എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ഛായാഗ്രഹണം സന്തോഷ് ശിവനോ പി സി ശ്രീറാമോ ആയിരിക്കും. 100 കോടിക്ക് മേല്‍ ബജറ്റിലാണ് പൊന്നിയിന്‍ സെല്‍‌വന്‍ ഒരുങ്ങുന്നത്. മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നായിരിക്കും നിര്‍മ്മാണം.

 

 

 

 

You might also like