ദുൽഖറും ജാന്‍വിയും ഒന്നിക്കുന്നു !!!

0

 

 

 

 

മലയാള സിനിമയുടെ കുഞ്ഞിക്കയെ ഇനി ഇവിടെ കിട്ടില്ല. ബോളിവുഡിലും കോളിവുഡിലും തിരക്കായ നടൻ ഇനി മലയാളത്തിലേക്ക് തിരിച്ചു വരുമോ എന്ന ആശങ്കയിലാണ് ആരാധകർ. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇടയിലേക്ക് വന്ന നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടി എന്ന മഹാനടന്റെ ഐഡൻറ്റിയിൽ ഇന്ടസ്ട്രിയിലേക്ക് കയറി വന്നതാണെങ്കിൽ സ്വന്തമായ ഐഡന്റി ഉണ്ടാക്കി എടുത്ത നടനാണ് ദുൽഖർ. ഇപ്പോൾ ഇതാ ദുൽഖർ ബോളിവുഡിൽ വേരുറപ്പിക്കാൻ ഒരുങ്ങിയിരിക്കുകയാണ്.

 

 

 

കാര്‍വാനും, സോയ ഫാക്ടറിനും ശേഷം ഗുഞ്ചന്‍ സക്‌സേന എന്ന വനിത പൈലറ്റിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ശ്രീദേവിയുടെ മകളും, ദഡക്ക് എന്ന കന്നി ചിത്രത്തിലൂടെ തിളങ്ങിയ ജാന്‍വി കപൂറുമാണ് ഗുഞ്ചന്‍ സക്‌സേനയായി എത്തുന്നത്.

 

 

 

 

ബോളിവുഡ് സിനിമയുടെ സ്വപ്ന സുന്ദരി ശ്രീദേവിയുടെ മകളെ സിനിമ ലോകം ഊറ്റുനോക്കികൊണ്ടിരിക്കുകയാണ്. ഇപ്പോൾ മലയാളികളുടെ സ്വന്തം ദുല്ഖറിന്റെ നായികയായി ജാന്‍വി എത്തുന്നു എന്ന സന്തോഷത്തിലാണ് ആരാധകർ.

 

 

 

 

ജാന്‍വിയുടെ കാമുകനായിട്ടാകും ദുല്‍ഖര്‍ എത്തുക എന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മ പ്രൊഡകഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി എത്തുന്ന സോയ ഫാക്ടറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്, സോനം കപൂറാണ് ചിത്രത്തിലെ നായിക.അരങ്ങേറ്റ ചിത്രമായ കാര്‍വാനില്‍ ഇര്‍ഫാന്‍ ഖാന്റെയു, മിഥില പാട്കറിന്റെയും ഒപ്പം ദുല്‍ഖറിന്റെ അഭിനയവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

You might also like