മുംബൈ പോലീസിനെ നിയമം പഠിപ്പിച്ച് ദുൽഖർ !!!

0

 

 

 

 

 

ദുല്‍ക്കര്‍ തന്റെ രണ്ടാമത്തെ ഹിന്ദി സിനിമയായ സോയാ ഫാക്ടറിന്റെ ചിത്രീകരണ തിരക്കിലാണ്. അതിനടിയിലാണ് വണ്ടി ഓടിക്കുമ്ബോള്‍ ഫോണില്‍ ദുല്‍ഖര്‍ മെസേജ് അയക്കുന്ന വിഡിയോ നടി സോനം കപൂര്‍ ഷെയര്‍ ചെയ്തുമായി ബന്ധപ്പെട്ട വിവാദത്തിന്് കൂടുതല്‍ വ്യക്തത. വിഡിയോക്കെതിരേ മുംബൈ പോലീസ് ട്വിറ്ററിലൂടെ തന്നെ പ്രതികരിക്കുകയും ഇത് നിയമലംഘനമാണെന്ന് ചൂടിക്കാണിക്കുകയും ചെയ്തു. ട്രക്കിന് മുകളില്‍ കാര്‍ വച്ചുള്ള സിനിമാ ചിത്രീകരിക്കുന്നതിനിടെയാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് മെസേജ് അയച്ചതെന്ന് ദുല്‍ഖര്‍ വിശദീകരിച്ചു.

 

 

 

 

 

റോഡിലെ മറ്റുള്ളവരുടെ ജീവന്‍ അപകടത്തില്‍പ്പെടുത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ പാടില്ലെന്ന പൊലീസിന്റെ ഉപദേശം കാര്യങ്ങളറിയാതെയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.ഇതിനു പിന്നാലെ ദുല്‍ഖറിനെ അഭിനന്ദിച്ച്‌ മുംബൈ പൊലീസ് രംഗത്തെത്തുകയും നിയമങ്ങള്‍ ലംഘിക്കാത്തത് ആരാധകര്‍ക്ക് മാതൃകയാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

 

 

 

 

 

ഡ്രൈവ് ചെയ്യുമ്ബോഴുള്ള ഇത്തരം സ്റ്റണ്ടുകള്‍ മറ്റ് ഡ്രൈവര്‍മാരുടെ ജീവനും അപകടത്തിലാക്കുകയാണെന്നും റീയല്‍ ജീവിതത്തിലും ഇത് അംഗീകരിക്കാനാവില്ല എന്നുമായിരുന്നു മുംബൈ പോലീസിന്റെ ട്വീറ്റ്. എന്നാല്‍ മുംബൈ പോലീസിന് തെറ്റുപറ്റിയതാണെന്ന് അറിയിച്ച്‌ ഉടന്‍ തന്നെ ദുല്‍ഖര്‍ തിരുത്തുമായി ട്വിറ്ററില്‍ രംഗത്ത് വന്നു. വീഡിയോ പുതിയ സിനിമയുടെ ചിത്രീകരണ വേളയിലുള്ളതാണെന്നും മുന്നിലുള്ള വാഹനത്തോട് ചേര്‍ത്ത് കെട്ടിയ കാര്‍ താനല്ല ഓടിച്ചതെന്നും അത് കെട്ടിവലിക്കുകയായിരുന്നുവെന്നും ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു. ഞാന്‍ വിചാരിച്ചാല്‍ പോലും ആ കാര്‍ ഡ്രൈവ് ചെയ്യാന്‍ കഴിയുമായിരുന്നില്ല എന്നും ദുല്‍ഖര്‍ കുറിച്ചു. ഒപ്പം ട്വീറ്റില്‍ പൂര്‍ണമായ വീഡിയോയും ഉള്‍പ്പെടുത്തി. സംഭവം അറിഞ്ഞ് സോനം കപൂറും ട്വിറ്ററില്‍ മുംബൈ പോലീസിന്റെ നടപടിയിലെ പ്രതിഷേധം അറിയിച്ചു ദുല്‍ക്കറിന് പിന്തുണയുമായി രംഗത്ത് വന്നു.

 

 

 

 

 

 

വാഹനം വേറൊരു വാഹനവുമായി ബന്ധിപ്പിച്ചതാണെന്നും തങ്ങള്‍ ഓടിക്കുകയല്ലായിരുന്നെന്നും, തങ്ങളുടെ കാര്യത്തില്‍ കാണിക്കുന്ന താല്‍പര്യം സാധാരണക്കാരോട് കൂടെ കാണിക്കുമല്ലോ എന്നും സോനം തിരിച്ചടിച്ചു. കാര്യം തിരിച്ചറിഞ്ഞ മുംബൈ പോലീസ് ഉടനെ തന്നെ തങ്ങള്‍ക്ക് ആരും സാധാരണക്കാരല്ലെന്നും എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും നിങ്ങളുടെ സുരക്ഷയില്‍ സംതൃപ്തരാണെന്നും പറഞ്ഞ് ട്വീറ്റ് ഏട്ടുമുട്ടലിന് തിരിച്ചടിച്ചു. ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്ത ട്വിറ്റര്‍ യുദ്ധത്തില്‍ മികച്ച പിന്തുണയാണ് രണ്ട് താരങ്ങള്‍ക്കും ലഭിക്കുന്നത്. ഒരൊറ്റ മുന്നറിയിപ്പിലൂടെ ശരിക്കും പെട്ടത് മുംബൈ പോലീസ് തന്നെയാണെന്നാണ് ട്വിറ്റര്‍ യുദ്ധം കണ്ട ആരാധകരുടെ അനുഭവ സാക്ഷ്യം. സോനം കപൂര്‍ നായികയായി എത്തുന്ന സോയാ ഫാക്ടറില്‍ ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തു.

 

You might also like