
തെലുങ്കിൽ ബ്രഹ്മാണ്ഡ ചിത്രവുമായി ദുൽഖർ !!!
മഹാനടിയിൽ ജെമിനി ഗണേശനായി തെലുങ്ക് സിനിമയുടെ ഭാഗമായ ദുല്‍ഖര്‍ അടുത്ത സുപ്പഹിറ്റ് ചിത്രവുമായി തെലുങ്കിൽ വീണ്ടും എത്തിയിരിക്കുകയാണ്. യാത്ര എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും ഈ വര്‍ഷം തെലുങ്കിലെത്തിയിരുന്നു. ഇപ്പോള്‍ ദുല്‍ഖറിന്റെ തെലുങ്കിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും മഹാനടിക്ക് വമ്പന്‍ അഭിപ്രായമായിരുന്നു . ലോകമെമ്പാടുമുള്ള തെലുങ്ക് സിനിമാ ആരാധകരാണ് മഹാനടിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. ഇപ്പോൾ ഇതാ ബ്രാഹ്മണ്ഡ ചിത്രവുമായി ദുൽഖർ വീണ്ടും എത്തുന്നതിന്റെ ആരവത്തിലാണ് ആരാധകർ.
ദുല്‍ഖറിന്റെ തെലുങ്കിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നതായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തെലുങ്കില്‍ താന്‍ അഭിനയിക്കുന്ന കാര്യം ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ബോളിവുഡില്‍ അഭിനയിക്കുന്ന സോയ ഫാക്ടറിന് ശേഷം തെലുങ്കില്‍ ഒരു സിനിമയും മലയാളത്തില്‍ രണ്ട് സിനിമയും ഏറ്റെടുത്തിട്ടുണ്ടെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.
തെന്നിന്ത്യൻ സൂപ്പർതാരം നാനിയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആദ്യമായിട്ടാണ് നാനിയും ദുല്‍ഖറും ഒരു സിനിമയില്‍ ഒന്നിക്കുന്നത്. ഒരുപാട് താരങ്ങളെ അണിനിരത്തി ഒരുങ്ങുന്ന ചിത്രം വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് നിര്‍മ്മിക്കുന്നത്.പ്രമുഖ മാധ്യമമാണ് നാനിയും ദുൽഖറും ഒരുമിച്ച് അഭിനയിക്കുന്നതിന് കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
ദുല്‍ഖറും നാനിയും ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ ചിത്രീകരണ തിരക്കുകള്‍ കഴിഞ്ഞിട്ടാവും ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. ദുല്‍ഖറിന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു ചിത്രമായിരിക്കും അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സൂചന ലഭിക്കുന്നത്. ഒരു പിരീഡ് യുദ്ധ സിനിമയായിരിക്കുമെന്നും വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു.