ദുൽഖറിന്റെ യമണ്ടൻ സ്റ്റൈൽ ഷർട്ട് വൈറൽ..

0

 

 

 

 

മലയാള സിനിമയുടെ കുഞ്ഞിക്ക വലിയൊരു ബ്രേക്കിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുകയാണ് ഒരു യമണ്ടൻ പ്രേമകഥയിലൂടെ. 566 ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഒരു യമണ്ടൻ പ്രേമകഥ ഒരുങ്ങുന്നത്. ഇതിനിടയിൽ നടൻ ബോളിവൂഡിലെല്ലാം തകർത്തിരുന്നു. സോളോയാണ് നടൻ അവസാനമായി അഭിനയിച്ച ചിത്രം.

 

 

 

ബി സി നൗഫൽ സംവിധാനം ചെയ്യുന്ന ഒരു എമണ്ടൻ പ്രേമകഥക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിൽ പെയിന്റിംഗ് തൊഴിലാളി ആയി ദുൽഖർ സൽമാൻ എത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ . വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്ന് ഒരുക്കിയ തിരക്കഥ കിടിലൻ കോമഡി നിറഞ്ഞതാണ് .

 

 

 

 

എന്തായാലും ഇപ്പോൾ റിലീസിന് മുൻപ് തരംഗമാകുന്നത് ദുൽഖർ സൽമാന്റെ ഷർട്ട് ആണ് . വളരെ കളർഫുൾ ആയ ഈ ഷർട്ടുകൾക്ക് വലിയ ആരാധകരാണ് ഉള്ളത്. ഒറ്റ നിറത്തിൽ ചായം വാരി ഒഴിച്ചത് പോലെയുള്ള ഷർട്ടും അതിനൊത്ത കളര്ഫുള് മുണ്ടും ഇതിനോടകം തരംഗമായി കഴിഞ്ഞു.

 

 

 

 

 

ബിജോയ് നമ്പ്യാർ ഒരുക്കി 2017 ഒക്ടോബർ 5 ന് പുറത്തിറങ്ങിയ സോളോയാണ് ദുൽഖറിന്‍റേതായി റിലീസ് ചെയ്ത അവസാനമലയാള സിനിമ. ഏപ്രിൽ 25നാണ് ‘ഒരു യമണ്ടൻ പ്രേമകഥ’ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കളായെത്തുന്നത്. വിഷ്ണുവും ബിബിനും സിനിമയിൽ അഭിനയിക്കുന്നുമുണ്ട്. നാദിര്‍ഷയാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം- സുകുമാര്‍, എഡിറ്റിങ്ങ്- ജോണ്‍ കുട്ടി എന്നിവരാണ് നിര്‍വ്വഹിക്കുന്നത്. ചിത്രം ഒരു ടോട്ടൽ ഫാമിലി എന്‍റര്‍ടെയ്നര്‍ ആണെന്ന് തന്നെയാണ് ടീസര്‍ സാക്ഷ്യപ്പെടുത്തുന്നത്.

You might also like