അയാൾ എന്നെ ബലമായി പിടിച്ച് അയാളുടെ മടിയിൽ ഇരുത്തി പിന്നീട് അനാവശ്യമായി ശരീര ഭാഗങ്ങളിൽ സ്പർശിച്ചു കൊണ്ടിരിന്നു..!!- ദുർഗ കൃഷ്ണ

മലയാള സിനിമാ ലോകത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് ദുർഗ കൃഷ്ണ

0

 

മലയാള സിനിമാ ലോകത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് ദുർഗ കൃഷ്ണ.  പൃഥ്വിരാജ് നായകനായി എത്തിയ വിമാനം എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിമ ജീവിതത്തിലേക്ക് എത്തുന്നത് പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ താരം കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് താരം. ഇപ്പോൾ സിനിമയിൽ വളരെ സജീവമായ താരം തന്റെ നിലപാടുകൾ തുറന്ന് പറയാറുമുണ്ട്.


ഇപ്പോൾ താരത്തിന് വർഷങ്ങൾക്ക് മുൻപുണ്ടായ ഒരു മോശം അനുഭവം ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തുകയാണ് ഇപ്പോൾ. തന്നേക്കാൾ ഒരുപാട് മുതിർന്ന ഒരു ആളിൽ നിന്നുമുണ്ടായ അനുഭവം അന്ന് തുറന്ന് പറയാൻ ധൈര്യമുണ്ടായിരുന്നില്ലന്നും താരം പറയുന്നു. തനിക്ക് അന്ന് പ്രതികരിക്കാൻ കഴിയാഞ്ഞത്തിൽ ദുഃഖമുണ്ടെന്നും ഒരുപക്ഷേ തന്റെ ടീച്ചേഴ്‌സോ, മാതാപിതാക്കളോ അന്ന് ആ കാര്യങ്ങളെ പറ്റി പറഞ്ഞു തന്നിരുന്നേൽ അന്ന് പ്രതികരിക്കാൻ ധൈര്യം വന്നേനെയെന്നും താരം പറയുന്നു.

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് തനിക്കു ഈ അനുഭവമുണ്ടായതെന്നും താൻ ബസിൽ യാത്ര ചെയ്യുന്ന സമയത്ത് വീടുകളിൽ പലഹാരങ്ങൾ വിൽക്കുന്ന പ്രായമുള്ള ആള് തന്നെ മടിയിൽ പിടിച്ചിരുത്തിയെന്നും അയാളുടെ അനാവശ്യമായ തൊട്ടു തലോടൽ മനസിലായപ്പോൾ കൈ തട്ടി മാറ്റാൻ താൻ ശ്രമിച്ചെന്നും താരം ഇപ്പോൾ പറയുന്നു. ടീച്ചറുമാർ അടക്കം ബസിൽ നിന്നിട്ടും തനിക്ക് ആ കാര്യം തുറന്ന് പറയാനും പ്രതികരിക്കാനും അന്ന് ധൈര്യം വന്നില്ലന്നും ദുർഗ പറയുന്നു.

താൻ ഒരു പെണ്ണായത് കൊണ്ടാണ് ഈ അവസ്ഥ വന്നതെന്നും ആ അവസരത്തിൽ ഭയങ്കരമായി പേടിച്ചെങ്കിലും ഇമോഷൻ വെളിയിൽ കൊണ്ട് വരാൻ അന്ന് സാധിച്ചില്ലെന്നും താരം പറയുന്നു.

You might also like