വോട്ടെടുപ്പിൽ മത്സരിച്ച് ദിലീപും ,മഞ്ജുവും !!! ചിത്രങ്ങൾ കാണാം….

0

അമ്മയ്ക്കും സഹോദരനുമൊപ്പമെത്തി വോട്ട് ചെയ്ത് മഞ്ജു വാര്യരും ദിലീപും!പതിവില്‍ കൂടുതല്‍ സിനിമാതാരങ്ങള്‍ വോട്ട് ചെയ്യാനെത്തി;കനത്ത പോളിങ്!!

 

 

 

കേരളത്തില്‍ പതിനേഴാമത് ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം ആറുമണി വരെയാണ് തുടരുക. ജനാധിപത്യത്തിന്‍ന്റെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ സാധാരണക്കാരെ പോലെ പ്രമുഖരും സിനിമക്കാരുമൊക്കെയെത്തിയിരുന്നു. ഇതുവരെ കനത്ത പോളിങ് ആണ് മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച രേഖപ്പെടുത്തിയിട്ടുള്ളത്.നടി മഞ്ജു വാര്യര്‍ സഹോദരന്‍ മധു വാര്യര്‍ക്കും അമ്മക്കുമൊപ്പമെത്തിയാണ് വോട്ട് ചെയ്തത്.തൃശ്ശൂരിലെ പുള്ള് എല്‍ പി സ്‌കൂളിലെ ബൂത്തിലെത്തിയാണ് മഞ്ജുവും കുടുംബവും വോട്ട് രേഖപ്പെടുത്തിയത്.

 

 

 

 

അതെ സമയം മഞ്ജു വാര്യരുടെ മുന്‍ ഭര്‍ത്താവും സിനിമ താരവുമായ ദിലീപ് വോട്ട് ചെയ്യാന്‍ എത്തിയത് അമ്മയ്ക്കും സഹോദരനും കുടുംബത്തിനുമൊപ്പമാണ്. ആലുവയിലായിരുന്നു താരത്തിന് വോട്ട്.ഇന്ത്യയെ രക്ഷിക്കുന്ന നല്ലൊരു ഭരണം വരട്ടെയെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ദിലീപ് പ്രതികരിച്ചത്.

 

 

 

 

പതിവില്‍ നിന്നും വ്യത്യസ്തമായി സിനിമ താരങ്ങള്‍ മിക്കവാറും തങ്ങളുടെ സമ്മതിദായക അവകാശം വിനിയോഗിച്ചു.യുവതാരം ടോവിനോ തോമസ് നടി ഭാമ ,അപര്‍ണ ബാലമുരളി,ജയസൂര്യ തുടങ്ങിയവരെല്ലാം തന്നെ വോട്ട് ചെയ്യാനെത്തി.താര ചക്രവര്‍ത്തി മോഹന്‍ലാല്‍ ഒരുമണിക്കൂറോളം ക്യൂവില്‍ നിന്നാണ് വോട്ട് രേഖപ്പെടുത്തിയത്.മമ്മൂട്ടിയും തന്റെ വോട്ട് രേഖപ്പെടുത്തി.

You might also like