“പുതിയ ചിത്രത്തിൽ ഉമ്മയുണ്ട് എന്നാൽ ലിപ് ലോക്ക് ഇല്ല ” – ടോവിനോ തോമസ് .

0

 

 

 

 

മലയാള സിനിമയിൽ യുവനടന്മാരിൽ ഏറ്റവും ജനസമിതിയുള്ള നടനാണ് ടോവിനോ തോമസ്. ഒരു നടൻ എന്നതിലുപരി നല്ല അദ്ദേഹം നല്ലൊരു മനുഷ്യനാണെന്ന് പ്രളയ സമയത്ത് തെളിയിച്ചതാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുൻനിര നായകന്മാരിലേക്ക് അദ്ദേഹം ഉയരുകയും ചെയ്തു. ഒടുവിൽ ഇറങ്ങിയ ‘ഒരു കുപ്രസിദ്ധ പയ്യൻ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം ഉണ്ടാക്കിയിരുന്നു. സിനിമാ മോഹമല്ല മറിച്ച് തനിക്ക് ചുറ്റുമുള്ളവര്‍ കഷ്ടപ്പെടുമ്പോള്‍ എങ്ങനെ സമാധാനത്തോടെ വീട്ടില്‍ കഴിയുമെന്നും അതിന് സാധിക്കാതെ വന്നപ്പോളാണ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം താനും ചേര്‍ന്നതെന്നും താരം പറഞ്ഞിരുന്നു.

 

 

 

 

 

 

 

 

ഇതിന്റെ പേരില്‍ ആരും തന്റെ സിനിമ കാണാനായി എത്തേണ്ടതില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി നല്‍കിയാണ് താരം മുന്നേറുന്നത്.ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഈ വിവരം ടൊവീനോ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. രസകരമായ ഒരു കുറിപ്പിന് ഒപ്പമാണ് ടൊവീനോ ഇക്കാര്യം ആരാധകരെ അറിയിച്ചത്.

 

 

 

 

 

 

 

 

‘അങ്ങനെ കാലങ്ങള്‍ക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ഈ പടത്തിലും ഉമ്മ ഉണ്ട്. പക്ഷെ ‘ചുംബനം’ എന്നര്‍ത്ഥം വരുന്ന ‘ഉമ്മ’ അല്ല , ‘അമ്മ’ എന്നര്‍ത്ഥം വരുന്ന ‘ഉമ്മ’ ആണ് കേട്ടോ. ഇനി കുടുംബപ്രേക്ഷകര്‍ക്കു ധൈര്യായിട്ട് വരാല്ലോ? അപ്പൊ ഡേറ്റ് മറക്കണ്ട, ഡിസംബര്‍ 21′ എന്നാണ് ടൊവീനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ടൊവീനോയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിലെ രംഗങ്ങളുടെ പേരില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ രസികന്‍ വാക്കുകളെന്ന് ഉറപ്പ്.

 

 

 

 

 

 

 

ശരത് ആർ നാഥും ജോസ് സെബാസ്റ്റിയനും കൂടിയാണ് ചിത്രത്തിന്റെ തിരക്കഥ. മാമുകോയയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആന്റോ ജോസഫും സി.ആർ സലീമും കൂടിയാണ് ചിത്രം നിർമിക്കുന്നത്. മഹേഷ് നാരയണൻ എഡിറ്റിങ്ങ് നിർവഹിക്കുന്നു. ജോർഡി പ്ലാനെൽ ക്ലോസെയാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് സംഗീതം നിർവഹിക്കുന്നത്. ചിത്രം വരുന്ന ക്രിസ്മസിന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

You might also like