ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ ; ചാരായ വേട്ട കഥയുമായി “ഇവ” എത്തുന്നു.

പതിനൊന്ന് വയസുകാരനായ ആഷിക് ജിനുവിന്റെ സംവിധാനത്തിൽ 'ഇവ' എന്ന മലയാള ചിത്രം റിലീസിന് ഒരുങ്ങുന്നു

ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ ; ചാരായ വേട്ട കഥയുമായി “ഇവ” എത്തുന്നു.

0

പതിനൊന്ന് വയസുകാരനായ ആഷിക് ജിനുവിന്റെ സംവിധാനത്തിൽ ‘ഇവ’ എന്ന മലയാള ചിത്രം റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ആഷിക്കിന്റെ അച്ഛൻ ജിനു സേവ്യറാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. റോധ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിഷ.എൻ ആണ് നിർമ്മാണം. ഇവയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു സേവ്യറാണ്.

അച്ഛനും മകനും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇവ. പത്താം വയസിൽ പീടിക എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്താണ് ആഷിക് രംഗത്തെത്തുന്നത്. എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന് പ്രാധാന്യം നൽകിക്കൊണ്ട് ചാരായ വേട്ടയുടെ കഥപറയുന്ന ആക്ഷൻ ത്രില്ലർ സിനിമയാണ് “ഇവ”. ഇടുക്കി, എറണാകുളം എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻ.

രാമു, അനിയപ്പൻ, നന്ദു പൊതുവാൾ, കലേഷ്, അനിത, ഫ്രെഡ്ഡി എന്നിവരെ കൂടാതെ പുതുമുഖങ്ങളായ പ്രേംനാഥ്, മനീഷ്, എഫ്.എ.സി.ടി ഹുസൈൻ കോയ, വിപിൻ ഗുരുവായൂർ, ഷിബിൻ മാത്യു, രാകേഷ് കല്ലറ, സന്ദീപ് രാജ, മാസ്റ്റർ ആദിത് ദേവ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ഛായാഗ്രഹണം: ആനന്ദകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: അഡ്വ.മണിലാൽ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ. എഡിറ്റിംഗ്: റെനീഷ് ഒറ്റപ്പാലം. മനോഹരമായ ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ഐ.എം.സക്കീറാണ്. മേക്കപ്പ്: പട്ടണം ഷാ.

 

You might also like