ഹൊറര്‍ ചിത്രം എസ്ര ബോളിവുഡിലേക്ക് !!! നായകൻ ഇമ്രാൻ ഹാഷ്മി .

0

 

Ezra

 

 

മലയാളത്തില്‍ റിലീസായ ഒന്നാന്തരം ഒരു ഹൊറര്‍ ചിത്രമായി രുന്നു എസ്ര. ജയ് കൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമ പനോരമ സ്റ്രുഡിയോസാണ് ബോളിവുഡിലേക്ക് എത്തിക്കുന്നത്. ഹിന്ദിയിലും ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ജയ് തന്നെയാണ്. ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രമായ രജ്ജന് ബോളിവു‍ഡില്‍ ജീവന്‍ നല്‍കുന്നത് ഇമ്രാന്‍ ഹാഷ്മിയാണ്. ചിത്രം ഹിന്ദിയിലേക്ക് മാറ്റുന്നതിന്‍റെ നിര്‍മാതാവായ അഭിഷേക് പഥക് എസ്ര കാണാനിടയായതാണ് ഇപ്പോള്‍ ബോളിവുഡില്‍ നിര്‍മ്മിക്കാന്‍ ഇടയാക്കിയിരിക്കുന്നത് .

 

 

Image result for ezra movie hindi

 

 

എസ്രയുടെ സംവിധായകൻ ജയ് ആര്‍ കൃഷ്ണന്‍ തന്നെയാണ് ഹിന്ദി റിമേക്കും സംവിധാനം ചെയ്യുന്നത്. എന്നാൽ എസ്ര ബോളീവുഡിലേക്ക് റീമേക്ക് ചെയ്യുമ്പോൾ പൃഥ്വി നായകനായി എത്തില്ല. ചിത്രത്തിലെ പ്രധാന കഥാപാത്രമായ രഞ്ജനായി ഇമ്രാൻ ഹാഷ്മി എത്തും എന്നാണ് റിപ്പോർട്ടുകൾ.

 

 

Image result for ezra movie hindi

 

ഭൂഷണ്‍ കുമാര്‍, കുമാര്‍ മങ്കത് പഥക്, കൃഷന്‍ കുമാര്‍, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് എസ്രയുടെ ഹിന്ദി റിമേക്ക് നിർമ്മിക്കുന്നത്. ചിത്രത്തിൽ മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനയതാക്കൾ ആരൊക്കെയായിരിക്കും എന്ന കാര്യം വ്യക്തമായിട്ടില്ല.എസ്ര ഹിന്ദിയിൽ ഒരുക്കാനാണ് ആദ്യം തീരുമനിച്ചിരുന്നത് എന്നും പിന്നീട് മലയാളത്തിൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു എന്നും സംവിധായകൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഹിന്ദു റിമേക്കിനെ കുറിച്ച് എസ്രയുടെ പ്രമോഷൻ പരിപാടികളിൽ ജെയ് ആർ കൃഷ്ണ നേരത്തെ തന്നെ സൂചന നൽകിയിരുന്നു.

You might also like