ഫാസിലും ഫഹദ് ഫാസിലും ഒന്നിക്കുന്നു !!!

0

 

 

 

കണ്ണുകൾ കൊണ്ട് വിസ്മയം തീർക്കുന്ന ഫഹദ് ഫാസില്‍ എന്ന മഹാനടൻ മലയാള സിനിമയിലേക്ക് എത്തുന്നത് ‘കൈയെത്തും ദൂരത്ത്’ എന്ന ഫാസിൽ ചിത്രത്തിലൂടെയാണ്. എന്നാൽ ആ ചിത്രത്തിൽ ഫഹദ് ഫാസിൽ എന്ന നടന്റെ അഭിനയത്തെ കുറിച്ച് വളരെ നെഗറ്റീവായ അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.എന്നാൽ വർഷങ്ങൾക്ക് ശേഷമുള്ള ഈ നടന്റെ തിരിച്ചുവരവ് കഥാപത്രങ്ങളെ വിസ്മയം തീർക്കാനായിരുന്നു.2011ലാണ് ഫഹദിന്റെ രണ്ടാം വരവ് പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടത്. ആ ഫഹദ് അല്ല, ഈ ഫഹദ് എന്ന ഉറപ്പാക്കലിലേക്ക് ചാപ്പാക്കുരിശ് എന്ന ചിത്രം പ്രേക്ഷകരെ നയിച്ചു. നീണ്ട ഇടവേളക്ക് ശേഷം ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വീണ്ടും നായകനായെത്തുന്നു. ചിത്രത്തിന്റെ സംവിധാനം ദിലീഷ് പോത്തനാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുര്‍ത്തികരിച്ചു വരുന്നതായി ഫാസില്‍ പറഞ്ഞു.

 

 

 

 

 

 

 

കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലെ ചോക്ലേറ്റ് ഹീറോയായ സച്ചിന്റെ പതര്‍ച്ചകളില്‍ നിന്ന് അര്‍ജുനന്‍ എന്ന നാഗരികയുവാവിന്റെ ശരീരഭാഷയിലേക്കുള്ള പാകപ്പെടല്‍. കഥാപാത്രമായി വിശ്വസനീയമായി പെരുമാറുകയാണ് ഫഹദ് ചെയ്തത്. സ്വയം പരിശീലിപ്പിച്ചെടുത്ത ഭാവവിനിമയരീതി, ഒരു തരം അണ്ടര്‍പ്‌ളേ, ഫോര്‍ട്ട് കൊച്ചിയിലെ ഡ്രൈവര്‍ റസൂലാകുമ്പോഴും ഭാവനാ സ്റ്റുഡിയോയിലെ മഹേഷാകുമ്പോഴും നത്തോലിയിലെ പ്രേമനും, ആമേനിലെ സോളമനും ആ കഥകളിലെ ജീവിതപരിസരങ്ങളില്‍ തന്നെ പാര്‍ക്കുന്നവരാണെന്ന് വിശ്വസിപ്പിച്ചെടുക്കുന്ന ഭാവഭദ്രത.

 

 

 

 

 

 

നീണ്ട കാലത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും ഒരു ചിത്രം നിര്‍മ്മിക്കാന്‍ ‘ ഫാസില്‍ ഇപ്പോള്‍ തയ്യാറെടുക്കുന്നത്. നിലവിന്‍ രണ്ട് മലയാള ചിത്രങ്ങളില്‍ അഭിനയിക്കുന്ന തിരക്കിലാണ് ഫാസില്‍. കുഞ്ഞാലി മരക്കാര്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തിലും. പ്രഥ്വിരാജിന്റെ സിനിമയിലുമാണ് ഇപ്പോള്‍ ഇദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.ഈ ഡിസംബര്‍ 25നാണ് ഫാസിലിന്റെ മികച്ച ചിത്രങ്ങളിലൊന്നായ മണിചിത്രത്താഴിന്റെ 25 മത് വാര്‍ഷികം എന്നതും ശ്രദ്ധേയമാണ്.

 

You might also like