ഇനി ലിപ്പ് ലോക്കും പുകവലിയും ഇല്ല : അവസാനം ഫഹദ് തീരുമാനമെടുത്തു…..

0

 

 

 

സിനിമയിലെ ലിപ്പ് ലോക്കും പുകവലിയും താന്‍ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് ഫഹദ്. ലിപ് ലോക്ക് മാത്രമല്ല, പുകവലിയും താനിനി ചെയ്യുമെന്ന് തോന്നുന്നില്ല. ഇതൊന്നും ആരെയും സ്വാധീനിക്കാന്‍ വേണ്ടിയല്ലല്ലോ.ഒരു സിനിമ കണ്ടിട്ട് നാളെ മുതല്‍ നന്നായി ജീവിക്കാമെന്ന് ആരും തീരുമാനിക്കുമെന്ന് തോന്നുന്നില്ല. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യവും കൊടുക്കേണ്ട കാര്യമില്ലെന്നും ഫഹദ് പറയുന്നു.

 

 

 

Image result for fahad fazil lip lock

 

 

 

 

സിനിമയിൽ ഒരവസം കിട്ടിയാൽ എന്താണ് താങ്കൾ ഒഴിവാക്കുക എന്ന അവതാരകൻ്റെ ചോദ്യത്തിനോടായിരുന്നു ഫഹദിൻ്റെ പ്രതികരണം. അങ്ങനെ ഒരവസം വന്നാൽ ഡാൻസാണോ ലിപ്‍‍ലോക്ക് ആണോ ഒഴിവാക്കുക എന്ന ചോദ്യത്തോട് ഫഹദ് ‘രണ്ടും’ എന്നാണ് മറുപടി നൽകിയത്. മാത്രമല്ല അദ്ദേഹത്തിൻ്റെ നിലപാട് താരം വ്യക്തമാക്കുകയും ചെയ്തു.

 

 

 

 

Image result for fahad fazil

 

 

 

 

അത് വെറുമൊരു ലിപ്‍‍ലോക്ക് അല്ല. അതുമല്ല ഞാൻ ഇനി സിനിമയ്ക്കായി സിഗരറ്റ് വലിക്കുകയുമില്ല എന്നാണ് തോന്നുന്നത്. അതൊന്നും ആരെയും സ്വാധീനിക്കുന്നത് കൊണ്ടല്ല. ഞാൻ ഇനി മുതൽ അങ്ങനെ ആയേക്കാം, ഇനി മുതൽ നന്നായി ജീവിച്ചേക്കാം എന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രവും ഞാനിതുവരെ കണ്ടിട്ടില്ല.

 

 

 

Related image

 

 

 

അതുകൊണ്ട് അങ്ങനൊരു സംഭവം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിന് വലിയ പ്രാധാന്യം നൽകേണ്ടതുമില്ല. ഒരാൾ നഗ്നനായി ഒരു രംഗം അഭിനയിച്ചാൽ അത് സിനിമയ്ക്ക് വേണ്ടിയാണ്. അത് അദ്ദേഹത്തിൻ്റെ ജീവിതത്തിലെ നിലപാടോ ഒരു സന്ദേശമൊന്നുമല്ലല്ലോ. അത്രേയുള്ളൂ.

 

 

 

 

Image result for fahad fazil

 

 

 

 

 

ഒരു സീനില്‍ ഒരു നടന്‍ വിവസ്ത്രനായി വന്നു നില്‍ക്കുന്നുണ്ടെങ്കില്‍ അത് ആ സിനിമയ്ക്കു വേണ്ടിയാണ്. അല്ലാതെ അയാളുടെ ലൈഫിലെ സ്റ്റേറ്റ്‌മെന്റ് ആയിട്ടൊന്നുമല്ല. അവര്‍ വിശ്വസിക്കുന്ന ജോലി ചെയ്യുന്നതു കൊണ്ട് അതിനുള്ള ഗട്ട്‌സ് അവര്‍ക്കുണ്ടാകുന്നതാണ്. സിനിമയില്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളിലും ശ്രദ്ധിക്കാതെ ആളുകളുടെ ശ്രദ്ധ ഇതിലേക്കാണ് കൂടുതല്‍ പോകുന്നത്. വരത്തനില്‍ പുക വലിക്കുന്ന രംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷം ഞാന്‍ അത്തരം രംഗങ്ങള്‍ ചെയ്തിട്ടില്ലെന്നും ഫഹദ് വ്യക്തമാക്കി.

 

 

 

 

 

Image result for fahad fazil

 

 

 

 

 

 

 

സമീര്‍ താഹിര്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായെത്തിയ ‘ചാപ്പാകുരിശി’ലെ ലിപ് ലോക്ക് രംഗം ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.

You might also like