
ആരാധിക നിക്കിന് നേരേ എറിഞ്ഞത് ബ്രാ; പ്രിയങ്കയുടെ പ്രതികരണം ?
ബോളിവുഡ് താരസുന്ദരി പ്രിയങ്കയും ഭർത്താവ് നിക്കും പൊതു ഇടങ്ങളിൽ ഇവരേ നേരിടുന്ന പ്രതികരണങ്ങൾ നടി സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്നു പറയാറുണ്ട്. ഇപ്പോൾ ഇതാ നിക്കും സഹോദരനും കഴിഞ്ഞ ദിവസം അമേരിക്കയിലെ അറ്റ്ലാന്റയില്‍ സംഗീത നിശ നടത്തിയിരുന്നു. ഈ പരിപാടിക്കിടയില്‍ ഉണ്ടായ ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
പരിപാടിക്ക് ശേഷം റൂമിലേയ്ക്ക് പോകുന്ന നിക്കിന് നേരെ ബ്രാ എറിയുകയാണ് ഒരു ആരാധിക. എന്നാല്‍ അത് വീണത് പ്രിയങ്കയുടെ മുന്നിലും. എന്നാല്‍ ദേഷ്യപ്പെടുമെന്നു കരുതിയ ആരാധകരെ ഞെട്ടിപ്പിച്ച പ്രതികരണമായിരുന്നു പ്രിയങ്കയുടേത്. നിലത്തു വീണ ബ്രാ പ്രിയങ്ക എടുത്ത് നിക്കിന് നല്കി. താരത്തിന്റെ ഈ പ്രതികരണം തങ്ങളെ ഞെട്ടിച്ചു കളഞ്ഞുവെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ഇവർ വേർപിരിയാൻ പോകുന്നുവെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഒരു അമേരിക്കന്‍ മാഗസീനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. 36കാരിയായ പ്രിയങ്കയും 26കാരനായ നിക്കും പരസപരം മനസ്സിലാക്കാൻ തുടങ്ങിയതിനു ശേഷം ഉണ്ടായ തീരുമാനം എന്നാണ് പറയുന്നത്.ജോലിക്കാര്യവും, ഒന്നിച്ചു സമയം ചിലവഴിക്കുന്നതിലുമെല്ലാം ഇവർ തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന് പറയപ്പെടുന്നു.
ഇവർ തയ്യാറെടുപ്പുകൾ ഇല്ലാതെയാണ് വിവാഹിതരായെന്നും ഒരു പക്ഷമുണ്ട്. നിക്കിന്റെ കുടുംബം ഇതെത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്ന അഭിപ്രായം മുന്നോട്ടു വയ്ക്കുന്നെന്നാണ് ഭാഷ്യം. പ്രിയങ്കയ്ക്ക് നിയന്ത്രണങ്ങൾ മുന്നോട്ടു വയ്ക്കുന്നതിൽ താൽപ്പര്യം കൂടുതലാണ് നിക്കിന്റെ കുടുംബം ഇതെത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്ന അഭിപ്രായം മുന്നോട്ടു വയ്ക്കുന്നെന്നാണ് ഭാഷ്യം.എന്നാണ് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തത്.