മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തില്‍ ബി.ജെ.പിയ്ക്ക് അജണ്ടയുണ്ട് : പൊട്ടിത്തെറിച്ച് ഫാന്‍സ് അസോസിയേഷന്‍

0

Image result for mohanlal

 

 

 

 

രാഷ്ട്രീയപ്രവേശനത്തെ എതിര്‍ത്ത് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍. നടന്‍ മോഹന്‍ലാല്‍ പൊതുസ്വത്താണ്. പ്രമുഖചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് എത്തിയപ്പോള്‍ താരത്തിന്റെ പോസ്റ്ററില്‍ കരി ഓയിലൊഴിച്ച്‌ പ്രതിഷേധിച്ചവരാണ് ആര്‍എസ്‌എസ്സുകാര്‍ എന്ന് വിമര്‍ശനവുമായി ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍.

 

 

 

 

Image result for mohanlal

 

 

 

 

 

ഒരു നടനെ മുന്നില്‍ നിര്‍ത്തിയല്ല ഒരു രാഷ്ട്രീയപാര്‍ട്ടിയും തെരഞ്ഞെടുപ്പിനെ നേരിടാന്‍. സ്വന്തമായ നയം പാര്‍ട്ടികള്‍ക്ക് വേണം. ബിജെപിയുടെ അജണ്ടയാകും മോഹന്‍ലാലിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരികയെന്നത്. അതിലൂടെ അദ്ദേഹം ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ കേള്‍ക്കാന്‍ ഇടയാകും. ഇത് അദ്ദേഹത്തോട് സ്‌നേഹമുള്ളവര്‍ ചെയ്യുമോയെന്നും വിമല്‍ കുമാര്‍ ചോദിച്ചു.

 

 

 

 

Image result for mohanlal

 

 

 

 

 

‘മോഹന്‍ലാല്‍ പണ്ട് ഒരു പ്രമുഖചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് എത്തിയപ്പോള്‍ ബി.ജെ.പിക്കാര്‍ അദ്ദേഹത്തിന്റെ പോസ്റ്ററില്‍ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചിട്ടുണ്ട്. എന്നിട്ട് അതേ ആളുകള്‍ എന്തിനാണ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരാന്‍ നോക്കുന്നത്?’- വിമല്‍ കുമാര്‍ ചോദിക്കുന്നു.

 

 

 

 

 

Image result for mohanlal

 

 

 

 

‘മോഹന്‍ലാല്‍ പൊതുസമൂഹത്തിന് പ്രിയപ്പെട്ട ആളാണ്. നല്ല നടനെന്ന് രാഷ്ട്രം അംഗീകരിച്ച വ്യക്തിയാണ്. അദ്ദേഹത്തെപ്പോലൊരു മഹാനടനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ട് ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ക്ക് വിധേയനാക്കുക എന്നതായിരിക്കാം ബി.ജെ.പിയുടെ അജണ്ട.’

 

 

 

 

 

Image result for mohanlal

 

 

 

 

മോഹന്‍ലാല്‍ സിനിമയിലഭിനയിക്കണ്ട, പകരം ലോക്‌സഭയിലെ പിന്നിലെ സീറ്റില്‍ പോയി ഇരുന്നാല്‍ മതിയെന്നല്ല ഞങ്ങള്‍ കരുതുന്നത് – വിമല്‍ കുമാര്‍ വ്യക്തമാക്കി.

 

 

 

 

Image result for mohanlal

 

 

 

 

മോഹന്‍ലാലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്നും വിമല്‍കുമാര്‍ പറഞ്ഞു. നേരത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മോഹന്‍ലാലുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ രാജഗോപാല്‍ പറഞ്ഞിരുന്നു.

 

 

 

 

You might also like