ഈ ആഴ്ചത്തെ വെടിക്കെട്ടിനൊരുങ്ങി കുമ്പളങ്ങി നൈറ്റ്‌സ്, 9, യാത്ര, ദി ഗാംബിനോസ് !!!

0

 

2019 തുടങ്ങിയ മുതൽ സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ആഘോഷമായി വരുകയാണ്. ഈ ആഴ്ചയിലെ താരങ്ങൾ മമ്മൂട്ടി, പൃഥ്വിരാജ്, ഫഹദുമാണ്. തമിഴില്‍ നിര്‍മ്മിച്ച മമ്മൂട്ടിയുടെ പേരന്‍പാണ് ഫെബ്രുവരി ഒന്നിന് തിയറ്ററുകളിലേക്ക് എത്തിയത്. ഒപ്പം കുഞ്ചാക്കോ ബോബന്റെ അള്ള് രാമേന്ദ്രനും ജയറാമിന്റെ ലോനപ്പന്റെ മാമോദീസയും റിലീസിനെത്തി. പേരന്‍പിന് മികച്ച നിരൂപക പ്രേക്ഷക നേടിയപ്പോൾ അള്ള് രാമേന്ദ്രനും ലോനപ്പന്റെ മാമോദീസയ്ക്കും ശരാശരിക്ക് കീഴെയാണ് സ്ഥാനം. എന്നാല്‍ ഫെബ്രുവരി 7 മുതല്‍ തിയറ്ററുകളിലേക്ക് എത്താന്‍ പോവുന്ന ചിത്രങ്ങളാണ് ബോക്‌സോഫീസില്‍ പേമാരി ആവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ആഴ്ചത്തെ വെടിക്കെട്ടിന് റെഡിയായി നിൽക്കുന്നത് കുമ്പളങ്ങി നൈറ്റ്‌സ്, 9, യാത്ര, ദി ഗാംബിനോസ് എന്നി ചിത്രങ്ങളാണ്.

 

 

 

 

കുമ്പളങ്ങി നൈറ്റ്‌സ്

 കുമ്പളങ്ങി നൈറ്റ്‌സ്

മലയാളികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവരുടേത്. മൂവരും വീണ്ടുമൊന്നിക്കുന്ന കുമ്പളങ്ങി നൈറ്റ്‌സ് റിലീസിനൊരുങ്ങുകയാണെന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷങ്ങള്‍. ദിലീഷ് പോത്തന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച മധു സി നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ഏഴിനാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. വര്‍ക്കിംഗ് ക്ലാസ് ഹീറോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ടസുമായി ചേര്‍ന്നാണ് കുമ്പളങ്ങി നൈറ്റ്‌സ് നിര്‍മ്മിക്കുന്നത്. ഷെയിന്‍ നീഗം, ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, പുതുമുഖം മാത്യു തോമസ്, എന്നിവരാണ് കുമ്പളങ്ങി നൈറ്റ്‌സിലെ താരങ്ങള്‍.

 

 

 

 

 

“9”

 നയന്‍

100 ഡേയ്‌സ് ഓഫ് ലവ് എന്ന സിനിമയ്ക്ക് ശേഷം ജീനസ് മുഹമ്മദ് രചനയും സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണ് 9. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ വാമിഖ ഖബ്ബി, മംമ്ത മോഹന്‍ദാസ് എന്നിവരാണ് നായികമാര്‍. പ്രകാശ് രാജ്, മാസ്റ്റര്‍ അലോക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തില്‍ പുതിയൊരു വിപ്ലവം സൃഷ്ടിക്കാനാണ് സിനിമയുടെ വരവെന്നാണ് സൂചന. ഈ വരുന്ന ഫെബ്രുവരി 7 ന് നയനും തിയറ്ററുകളിലേക്ക് എത്തുകയാണ്. സയന്‍സ് ഫിക്ഷന്‍ ഹൊറല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

 

 

 

 

 

 

യാത്ര

 യാത്ര

മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന സിനിമയാണ് യാത്ര. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം മഹി വി രാഘവാണ് സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി എട്ടിനാണ് യാത്ര തിയറ്ററുകളിലേക്ക് എത്തുന്നത്. തെലുങ്ക്, മലയാളം, തമിഴ് എന്നിങ്ങനെ മൂന്ന് ഭാഷകളില്‍ ഒന്നിച്ചാണ് സിനിമയുടെ റിലീസ്. ആഗോള വിപണയില്‍ വന്‍ പ്രചാരത്തോടെയായിരിക്കും യാത്ര അവതരിപ്പിക്കുന്നത്. യുഎസില്‍ ഇതിനകം വമ്പന്‍ റിലീസിനുള്ള മുന്നൊരുക്കങ്ങളെല്ലാം തയ്യാറായിരിക്കുകയാണ്.

 

 

 

 

 

 

ദി ഗാംബിനോസ്

 ദി ഗാംബിനോസ്

അമേരിക്കയില്‍ സ്ഥിരതമാസമാക്കിയ ഇറ്റാലിയന്‍ അധോലോക കുടുംബമായിരുന്നു ഗാംബിനോസ്. ഒരു തെളിവുകളും അവശേഷിപ്പിക്കാതെ കൊലപാതകങ്ങള്‍ നടത്തിയിരുന്ന ഗാംബിനോസ് എല്ലാവരുടെയും പേടി സ്വപ്‌നമായിരുന്നു. ഇവരെ പോലീസിനും പേടിയായിരുന്നു. ഈ ഭീകര കുടുംബത്തിന്റെ കഥയുമായി മലയാളത്തില്‍ സിനിമ വരികയാണ്. എന്നാല്‍ ഈ ചിത്രം പറയുന്നത് മലബാറിനെ പശ്ചാതലമാക്കിയൊരു കഥയായിരിക്കും. സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയനാണ് ചിത്രത്തിലെ നായകന്‍. സ്‌റ്റോറി ഓഫ് എ െ്രെകം ഫാമിലി എന്ന ടാഗ്‌ലൈനോടെ വരുന്ന സിനിമ നവാഗതനായ ഗിരീഷ് പണിക്കരാണ് സംവിധാനം ചെയ്യുന്നത്.

You might also like