ഫെമിനിച്ചി , വേശ്യ , വിധവ എന്നീ വാക്കുകൾക്ക് സമാനമായി ആണുങ്ങളെ വിളിക്കാൻ എന്തെങ്കിലും വാക്കുണ്ടോ ? ഭാഗ്യലക്ഷ്മി ചോദിക്കുന്നു…….

0

 

Image result for bhagyalakshmi

 

 

 

 

മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ഡബ്ബിങ് ആർട്ടിസ്റ്റാണ്ഭാഗ്യലക്ഷ്മി . ഡബ്ബിങ് കൂടാതെ അഭിനയ രംഗത്തും ഭാഗ്യലക്ഷ്മി കഴിവ് തെളിയിച്ചതാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ആക്ടിവായ ഭാഗ്യലക്ഷ്മി പൊതുകാര്യങ്ങളിൽ തുറന്ന നിലപാട് പറയാൻ മടിക്കാറില്ല. കഴിഞ്ഞ ദിവസം നടി മുടി മുറിച്ചുകൊടുത്ത സംഭവത്തിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. വിരുദ്ധതക്ക് എതിരെ ശക്തമായി പ്രതികരിക്കാറുള്ള ഭാഗ്യലക്ഷ്മി , ഇപ്പോൾ കേരളത്തിലെ സ്ത്രീകൾക്ക് അർഹിക്കുന്ന സ്ഥാനം ലഭിക്കുന്നില്ല എന്ന് പറയുന്നു.

 

 

 

 

 

Image result for bhagyalakshmi

 

 

 

 

സ്ത്രീകള്‍ക്ക് സമൂഹത്തില്‍, പ്രത്യേകിച്ച്, കേരളത്തില്‍ അര്‍ഹമായ സ്ഥാനവും ബഹുമാനവും കിട്ടുന്നില്ലെന്ന് മാത്രമല്ല, അനാവശ്യമായി അവരെ അധിക്ഷേപിക്കാനും ചൂഷണം ചെയ്യാനുമാണ് ആളുകള്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം പറഞ്ഞത്.

 

 

 

 

 

Image result for bhagyalakshmi

 

 

 

 

സ്ത്രീയെ ഒരു മനുഷ്യനായി പോലും അംഗീകരിക്കാന്‍ സാധിക്കാത്തതിന്റെ ഉദാഹരണമാണ് ഫെമിനിച്ചിയെന്ന അഭിസംബോധന. ആ വാക്ക് ഒരു നിഘണ്ടുവിലുമില്ല. അങ്ങനെയെങ്കില്‍ പുരുഷനെ എന്താണ് വിളിക്കേണ്ടത്? വിധവ എന്ന വാക്ക് സ്ത്രീക്കുണ്ട്. എന്നാല്‍ വൈധവ്യത്തിലൂടെ പോകേണ്ടി വരുന്ന പുരുഷന് ഒരു വാക്കില്ല. ഈ അവസ്ഥയില്‍ സ്ത്രീയാകട്ടെ പുരുഷനാകട്ടെ ഒരേ മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോകേണ്ടി വരുന്നത്.

 

 

 

 

 

 

Image result for bhagyalakshmi

 

 

 

 

 

ഇനിയൊരിക്കലും പുനര്‍ജീവിതത്തിലേക്ക് കടന്നു വരണ്ട എന്ന് സമൂഹം അടിച്ചേല്‍പ്പിക്കുന്ന വാക്കാണത്. അത്പോലെ തന്നെ വേശ്യ, മലയാളത്തില്‍ വേശ്യയ്ക്ക് സമാനമായി പുരുഷന് ഒരു വാക്കില്ല. അതെല്ലാം സ്ത്രീക്ക് വേണ്ടി ഉണ്ടാക്കിയ ചില വാക്കുകളാണ്;ഭാഗ്യ ലക്ഷ്മി പറയുന്നു.

 

 

 

 

 

 

Image result for bhagyalakshmi

 

 

 

 

 

സ്ത്രീ സ്ത്രീയായി തന്നെ ഇരിക്കണം. അതിനപ്പുറത്തേക്ക് നീ വരരുത് എന്ന ചിന്ത പുതിയ തലമുറയില്‍ പോലുമുണ്ട്. ചെറിയ ആണ്‍കുട്ടികളില്‍ പോലും അത്തരം ചിന്തകള്‍ വരുന്നതിന്റെ പ്രധാന കാരണം വീട് തന്നെയാണ്. സമൂഹത്തെക്കാളുപരി വീട്ടില്‍ നിന്നാണ് മക്കളെ പഠിപ്പിക്കേണ്ടത്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും തുല്ല്യരായി കാണണമെന്ന് മക്കളെ പഠിപ്പിക്കേണ്ടതുണ്ട്.

 

 

 

 

 

Image result for bhagyalakshmi

 

 

 

 

 

 

എപ്പോഴും പെണ്‍കുട്ടികളോട് സൂക്ഷിക്കണം എന്നാണ് പറയുന്നത്. എന്നാല്‍ ഒരു പെണ്‍കുട്ടിയോട് എങ്ങിനെ പെരുമാറണമെന്ന് ആണ്‍കുട്ടികളെ നമ്മള്‍ പഠിപ്പിക്കാറില്ല. ഒരു പരിധി വരെ കുടുംബങ്ങളില്‍ നിന്നാണ് സ്ത്രീവിരുദ്ധത ഉണ്ടാവുന്നത്. അതിന്റെ കാരണവും സ്ത്രീകള്‍ തന്നെയാണ് എന്നതാണ് മറ്റൊരു സത്യം– ഭാഗ്യ ലക്ഷ്മി പറയുന്നു.

You might also like