ജൂണിന് ശേഷം സൈക്ലിസ്റ്റായി രജിഷ വിജയൻ !!!

0

'ടോക്കിയോ ഒളിമ്പിക്സി'ൽ നമ്മുടെ ആലീസും

 

 

നവാഗതനായ അരുണ്‍ പി ആര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫൈനല്‍സ്. രജിഷ വിജയന്‍ ആണ് ചത്രത്തിലെ നായിക. ചിത്രത്തില്‍ സ്‌പോര്‍ട്‌സ് താരമായിട്ടാണ് രജീഷ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജാണ് ചിത്രത്തിലെ നായകന്‍. ആലിസ് എന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ ചിത്രത്തില്‍ അഭിനയിക്കുന്നത്.ഫൈനല്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. ഫൈനല്‍സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

 

 

 

ഒരു സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് ചിത്രമാണ് ഫൈനല്‍സ്. ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റ് ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. നവാഗതനായ പി.ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സുരാജ് വെഞ്ഞാറന്മൂടും ഫെനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

 

 

rajisha vijayan

 

രജിഷ നായികയായ ജൂണ്‍ തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ജൂണ്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്ജാണ് ചിത്രത്തില്‍ ജൂണിന്റെ അച്ഛനായി എത്തുന്നത്.

 

 

 

You might also like