ചിത്രീകരണം പൂർത്തിയാക്കി “ഫൈനൽസ്” ; സൈക്ലിസ്റ്റായി രജീഷ വിജയൻ.

0

സൂപ്പർഹിറ്റ് സിനിമ ജൂണിനു ശേഷം രജിഷ വിജയൻ പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ഫൈനൽസ്”. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട വാർത്ത.

 

 

സ്‌പോര്‍ട്‌സിന് പ്രാധാന്യം നല്കികൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘ഫൈനല്‍സ്’. ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നത്.

 

 

Its pack up. Shooting of our movie Finals is over and we are moving on to the post production phase. A big thanks to…

Posted by Maniyanpilla Raju on Monday, May 27, 2019

 

നവാഗതനായ പി ആര്‍ അരുണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. മണിയന്‍പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുരാജ് വെഞ്ഞാരന്മൂടും ഫൈനല്‍സില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തില്‍ സുരാജ് വെഞ്ഞറന്മൂട് രജിഷയുടെ അച്ഛനായാണ് വേഷമിടുന്നത്. അലീസ് എന്നാണ് രജിഷ വിജയന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

You might also like