14 വര്‍ഷത്തെ വിവാഹജീവിതം, ജീവപര്യന്തം പോലും 14 വര്‍ഷം മാത്രം : പത്നിയെ ട്രോളി ചാക്കോച്ചൻ !!!

0

Image result for kunchacko and wife

 

 

കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും പതിനാലാം വിവാഹവാർഷികദിനമാണിന്ന്. 2005 ഏപ്രില്‍ രണ്ടിനാണ് ഇരുവരും വിവാഹിതരായത്. ആറുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും ജീവിതത്തില്‍ ഒന്നിക്കുന്നത്. ഈ സുദിനത്തിൽ ഭാര്യ പ്രിയയെ പ്രശംസിച്ചായിരുന്നു ചാക്കോച്ചന്റെ കുറിപ്പ്. അൽപം നർമം കലർത്തിയാണ് തന്റെ വിവാഹ വാര്‍ഷിക വാര്‍ത്ത, താരം ആരാധകരുമായി പങ്കുവച്ചത്.

 

 

 

Image result for kunchacko and wife

 

 

‘14 വർഷത്തെ വിവാഹ ജീവിതം. ജീവപര്യന്തം പോലും 14 വര്‍ഷം മാത്രമെ ഉള്ളൂ, തമാശ പറഞ്ഞതാണ്. ഭാര്യേ, നീ എന്റെ ജീവിതം അതിമനോഹരമാക്കി. ഈ വിവാഹവാർഷികം നമുക്ക് വളരെയേറെ പ്രത്യേകത തരുന്നതാണ്. പ്രേക്ഷകരായ നിങ്ങളുടെ പിന്തുണയ്ക്കും നന്ദി.’–ചാക്കോച്ചൻ കുറിച്ചു.

 

 

Image result for kunchacko and wife

 

 

കൊട്ടും കുരവയുമായൊന്നും ഇല്ലാതെ ഇറങ്ങുന്ന ചാക്കോച്ചൻ ചിത്രങ്ങൾ എപ്പോഴും കുടുംബ സദസ്സുകൾക്ക് പ്രിയങ്കരമാണ്. അടുത്തിടെയിറങ്ങിയ തട്ടുമ്പുറത്ത് അച്യുതൻ, അള്ള് രാമേന്ദ്രൻ എന്നീ ചാക്കോച്ചൻ ചിത്രങ്ങൾ നല്ല പ്രതികരണമാണ് നേടിയത്. സൗബിൻ ഷാഹിർ, ഗപ്പി സംവിധായകൻ ജോൺ പോൾ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളിൽ കുഞ്ചാക്കോ ബോബൻ നായകനാവും. നിലവിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന മൾട്ടി-സ്റ്റാർ ചിത്രം വൈറസ്സിൽ ഡോക്ടറുടെ വേഷം ചെയ്യുന്നുണ്ട്. കൂടാതെ നിത്യ മേനോൻ നായികയാവുന്ന ഷഹീദ് ഖാദർ ചിത്രം, വിജയ് സൂപ്പറും പൗർണ്ണമിയും സംവിധായകൻ ജിസ് ജോയിയുടെ ഒരു സിനിമ എന്നിവയുമുണ്ട്.

You might also like