അധോലോക കുടുംബത്തിന്റെ കഥയുമായി ‘ഗാംബിനോസ് ‘മാര്‍ച്ച് 8ന് തിയേറ്ററുകളിലേക്ക്‌

0
gambinos
മലയാള സിനിമയിലേക്ക് യഥാര്‍ത്ഥ അധോലോക കുടുംബത്തിന്റെ കഥയുമായി ഒരു മലയാള ചിത്രം എത്തുന്നൂ. ത്രില്ലര്‍ സിനിമകള്‍ ഇഷ്ട്ടപെടുന്ന മലയാളി പ്രേക്ഷകരെ ലക്ഷ്യം വച്ച് നവാഗതനായ ഒരുക്കുന്ന ‘ദി ഗാംബിനോസ്’ മാര്‍ച്ച് എട്ടിന് തിയറ്ററുകളിലെത്തുന്നു.
Image result for gambinos malayalam movie
രാധിക ശരത്കുമാര്‍, വിഷ്ണു വിനയന്‍, സമ്പത്ത് രാജ്, ശ്രീജിത്ത് രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ മുഴുനീള മാഫിയ ത്രില്ലര്‍ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  അമ്മയും മക്കളും ഉള്‍പ്പെടുന്ന ഒരു കുടുംബത്തിന്റെ കുറ്റകൃത്യങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞുപോരുന്നത്.

Image result for gambinos malayalam movie
 

 

 

 

വര്‍ഷങ്ങള്‍ക്കു ശേഷമാണ് മലയാളത്തില്‍ ഇത്തരത്തില്‍ മുഴുനീള മാഫിയ ത്രില്ലര്‍ സ്‌ക്രീനിലെത്തുന്നത്. അമേരിക്കയില്‍ സ്ഥിരതമാസമാക്കിയ ഇറ്റാലിയന്‍ അധോലോക കുടുംബമായിരുന്നു ഗാംബിനോസ്. ഒരു തെളിവുകളും അവശേഷിപ്പിക്കാതെ കൊലപാതകം നടത്തുകയും ഭരണകൂടത്തിനും പോലീസിനെയും നിരന്തരം വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ‘ഗാംബിനോസ്’ പറയുന്നത്.

 

 

 

Image result for gambinos malayalam movie

 

 

 

ഓസ്‌ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡ്കാസ്റ്റിങ്ങാണ് ചിത്രത്തിന്റെ നിര്‍മ്മാണം, ശ്രീ സെന്തില്‍ പിക്ചര്‍സാണ് വിതരണം.

 

 

 

സക്കീര്‍ മഠത്തിലാണ് സിനിമയ്ക്ക് കഥ ഒരുക്കിയിരിക്കുന്നത്. എല്‍ബന്‍ കൃഷ്ണയാണ് ഛായാഗ്രഹണം. ജേക്സ് ബിജോയുടേതാണ് സംഗീതം. ഫെബ്രുവരി 22ന് ചിത്രം തിയേറ്ററില്‍ എത്തും.

You might also like