മലയാളത്തിന് ഒരു സംവിധായിക കൂടി . ഗൗതമി നായർ സംവിധാനം , സണ്ണി വെയ്ൻ നായകൻ .

0

 

 

 

 

 

കട്ടുറുമ്പായി വന്ന ആ തമിഴത്തിയെ മലയാളികൾക്ക് മറക്കാൻ സാധിക്കില്ല .സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് ഗൗതമി നായര്‍ തുടക്കം കുറിച്ചത്. ദുല്‍ഖര്‍ സല്‍മന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും ഈ സിനിമയിലൂടെയാണ് തുടക്കം കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നായികയെന്ന ക്രഡിറ്റും ഗൗതമിക്ക് സ്വന്തമാണ്, ആദ്യ സിനിമയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് താരം ജീവിതപങ്കാളിയാക്കിയത്.വിവാഹ ശേഷം ഇടവേളയെടുത്ത ഗൗതമി നടിയായല്ല, സംവിധായികയായാണ് തിരിച്ചെത്തുന്നത്.

 

 

 

 

 

 

വിടര്‍ന്ന കണ്ണുകളുമായെത്തിയ താരസുന്ദരിക്ക് മികച്ച സ്വീകാര്യതയായിരുന്നു തുടക്കം മുതലേ ലഭിച്ചത്. ഫഹദ് ഫാസില്‍ ചിത്രമായ ഡയമണ്ട് നെക്ലേസ്, ചാപ്‌റ്റേഴ്‌സ്, കൂതറ, ക്യാംപസ് ഡയറി തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഈ നായിക സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ഇടവേളയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് വ്യക്തമാക്കി താരം രംഗത്തെത്തിയിരുന്നു.

 

 

 

 

 

 

 

ഭര്‍ത്താവിന് പിന്നാലെ സംവിധാന രംഗത്തേക്ക് തുടക്കം കുറിക്കുകയാണ് ഗൗതമി. സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ദുര്‍ഗ കൃഷ്ണ, സൈജു കുറുപ്പ് തുടങ്ങിയവരാണ് ഗൗതമിയുടെ സിനിമയില്‍ അണിനിരക്കുന്നത്. കെഎസ് അരവിന്ദും ഡാനിയേല്‍ സയൂജ് നായറും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. ഡിസംബര്‍ 23 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ലഭിക്കുന്നു.

You might also like