ഒരു രാത്രിയ്ക്ക് 2 ലക്ഷം : ഗായത്രി അരുണിന്റെ മറുപടി ഇങ്ങനെ……

0

 

 

 

 

മീ ടൂ പോലെയുള്ള ക്യാംപെയിനുകള്‍ ശക്തമായതോടെ നിരവധി നടിമാരായിരുന്നു വെളിപ്പെടുത്തലകളുമായി എത്തിയത്. തങ്ങള്‍ സിനിമയ്ക്കുള്ളിലും പുറത്തും നേരിടുന്ന പ്രശ്‌നങ്ങള്‍ ഇതൊക്കെയാണെന്ന് തുറന്ന് പറയാന്‍ ഒരുപാട് പേര്‍ക്ക് കഴിഞ്ഞിരുന്നു. ഇത്രയും ശക്തമായ ക്യാംപെയിനുകള്‍ നിലനില്‍ക്കുമ്പോഴും നടിമാര്‍ക്ക് നേരിടേണ്ടി വരുന്നത് മോശം അനുഭവങ്ങള്‍ തന്നെയാണ്.

 

 

 

 

 

അടുത്തിടെയാണ് നടി നേഹ സക്‌സേനയ്ക്ക് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നത്. തന്നോട് അശ്ലീല ചുവയോടെ സംസാരിച്ച യുവാവിന് എട്ടിന്റെ പണിയായിരുന്നു നേഹ കൊടുത്തത്. ഇപ്പോഴിതാ നടി ഗായത്രി അരുണിനാണ് സമാനമായ അനുഭവം ഉണ്ടായിരിക്കുന്നത്. എന്നാല്‍ നടിയുടെ മാസ് ഡയലോഗാണ് ശ്രദ്ധേയം.

 

 

 

 

 

 

എന്തും പറയാനുളള ലൈസൻസ് ഉളള വേദിയായി സൈബർ ഇടങ്ങൾ എന്ന ധാരണയുളളവര്ഡ ഇ‌ടുന്ന കമന്റുകൾ പലപ്പോഴും സഭ്യതയ്ക്ക് നിരക്കത്താതുമാണ്. തനിക്ക് അശ്ലീല സന്ദേശമയച്ച ഒരാളുടെ കമന്റ് തന്റെ വാളിൽ പോസ്റ്റ് ചെയ്ത് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായത്രി. രണ്ട് ലക്ഷം രൂപ തന്നാൽ ഒരു രാത്രി കൂടെ വരുമൊയെന്നും കാര്യങ്ങൾ രണ്ട് പേർക്കുളളിൽ രഹസ്യമായിരിക്കുമെന്നും ഇയാൾ വാഗ്ദാനം ചെയ്യുന്നു. തുടർന്ന് ഒരു മണിക്കൂറിന് രണ്ട് ലക്ഷം തരാമെന്നും ഇയാൾ പറയുന്നു.

 

 

 

 

എന്നാൽ താങ്കളുടെ അമ്മയുടെയും പെങ്ങളുടെയും സുരക്ഷയ്ക്കായി അവരെ തന്റെ പ്രാർത്ഥനകളിൽ ഓർമ്മിക്കുമെന്ന അടിക്കുറിപ്പോടെയാണ് സ്ക്രീൻഷോട്ട് ഗായത്രി പോസ്റ്റ് ചെയ്തത്. ഗായത്രിയെ പിന്തുണച്ചു നിരവധി പേർ രംഗത്തെത്തിയതോടെ സന്ദേശമയച്ച വ്യക്തിയുടെ അക്കൗണ്ട് സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷമായി. മീരാ നന്ദൻ, നേഹ സക്സേന, ഗായിക അമൃത തുടങ്ങിയവരും ഇത്തരത്തിലുളള അനുഭവങ്ങൾ പങ്കുവെച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തു വന്നിരുന്നു.

 

 

 

You might also like