വിട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് പലരും തന്നെ സമീപിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്‌.

0

സിനിമയില്‍ അവസരം വേണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യാമോ എന്ന് ചോദിച്ച് പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ഗായത്രി സുരേഷ്. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

 

 

‘സിനിമയാണല്ലോ, താങ്കള്‍ക്ക് അറിയാമല്ലോ, കോംപ്രമൈസിന് തയ്യാറാണോ?’ എന്ന രീതിയിലാണ് തനിക്ക് സന്ദേശങ്ങള്‍ ലഭിച്ചതെന്നും അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് താന്‍ മറുപടി നല്‍കിയില്ലെന്നും താരം പറഞ്ഞു.

 

 

അതേസമയം അഭിമുഖത്തില്‍ ഗായത്രിക്കൊപ്പം നടന്‍ ധ്രുവനും പങ്കെടുത്തിരുന്നു. ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കണമെന്ന് ധ്രുവന്‍ പറഞ്ഞു. എന്നാല്‍ ഇങ്ങനെ ചെയ്യുന്നവരെ അവഗണിക്കുകയാണ് നല്ലതെന്ന് ഗായത്രി പറഞ്ഞു. ഇത്തരം സമീപനം ഇനിയുണ്ടായാലും താന്‍ മറുപടി നല്‍കില്ലെന്നും മറുപടി നല്‍കാതിരിക്കലാണല്ലോ ഏറ്റവും നല്ല മറുപടിയെന്നും ഗായത്രി പ്രതികരിച്ചു.

 

 

മിസ് കേരള കിരീടം നേടിയ ഗായത്രി കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌ന പ്യാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരേ മുഖം, ഒരു മെക്‌സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം എന്നിവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങള്‍. ഫോര്‍ ജി, ലൗവര്‍, ഹീറോയിന്‍ തുടങ്ങിയവയാണ് ഗായത്രിയുടെ പുതിയ ചിത്രങ്ങള്‍.

 

 

You might also like