‘സെക്‌സില്ലാതെ 100 ദിവസം എങ്ങനെ കഴിയുമെന്ന് അവര്‍ ചോദിച്ചു”; ബിഗ്‌ബോസ് ടീമിനെതിരെ പരാതിയുമായി നടി

0

 

 

 

ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ് തെലുങ്കു പതിപ്പിനെതിരേ നടി ഗായത്രി ഗുപ്ത. സംഘാടകർ തന്നെ വഞ്ചിക്കുകയായിരുന്നെന്നും, അനുചിതമായ വ്യക്തിപരമായ ചോദ്യങ്ങൾ ചോദിച്ച് തന്നെ വേദനിപ്പിച്ചുവെന്നും ആരോപിച്ചാണ് താരം പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

 

ഷോയിലെ കാസ്റ്റിങ് കൗച്ചിനെതിരെയാണ് നടി പരാതിപ്പെട്ടിരിക്കുന്നത്.തന്നോട് രണ്ടര മാസങ്ങള്‍ക്ക് ഷോയില്‍ തന്നോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ തന്റെ സമ്മതം കൂടാതെ കരാറില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും ഗായത്രി പറയുന്നു. ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ സെക്‌സില്ലാതെ 100 ദിവസം ഞാന്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ച് പരിഹസിച്ചുവെന്നും ഗായത്രി പരാതിയില്‍ പറഞ്ഞു. റായ്ദുര്‍ഗം പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

 

‘മാര്‍ച്ച് 19നാണ് രഘു എന്നയാള്‍ എന്നെ വിളിച്ച് ബിഗ്‌ബോസ് സീസണ്‍-3 യില്‍ സെലക്ടായ കാര്യം പറയുന്നത്. ജൂലൈ മൂന്നാം വാരത്തിലാണ് ഷോ തുടങ്ങുന്നത്. പിന്നീട് ഫിലിംനഗറിലെ ഹോട്ടലില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സംസാരിക്കാന്‍ ക്ഷണിച്ചു. ഷോയില്‍ പങ്കെടുക്കുന്നതിനാല്‍ 100 ദിവസം ഏത് സിനിമാ ഓഫറുകളും സ്വീകരിക്കരുതെന്ന് അവര്‍ പറഞ്ഞു.ഒരാഴ്ച്ചയ്ക്ക് ശേഷം ഷോയെക്കുറിച്ചുള്ള അവസാനഘട്ട വിശദീകരണം നല്‍കാന്‍ രഘു, അഭിഷേക്, രവികാന്ത് എന്നിവര്‍ എന്റെ വീട്ടിലെത്തി. അതില്‍ ഒരാള്‍ ‘സെക്‌സില്ലാതെ ബിഗ്‌ബോസ് ഹൗസില്‍ 100 ദിവസം നിങ്ങള്‍ എങ്ങനെ ജീവിക്കും’ എന്ന് ചോദിച്ചു.’ഗായത്രി പരാതിയില്‍ പറയുന്നു.

You might also like