“ആത്മവിശ്വാസമുള്ളതുമായ പ്രകടനം ടൊവിനോയിൽ കാണുന്നുണ്ട്”; ലൂക്കയെ പ്രശംസിച്ചു ഗീതു മോഹൻദാസ് .

0

ടോവിനോ തോമസും അഹാനയും മുഖ്യ കഥാപാത്രങ്ങളായി എത്തിയ “ലൂക്ക” മികച്ച പ്രതികരണം നേടി നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുന്നു. ഗീതു മോഹൻദാസ് ബാലതാരമായാണ് മലയാള സിനിമയിൽ എത്തിയെന്തെങ്കിലും പിന്നിട് മുൻനിര നായികമാരിലേക്ക് എത്തുകയും ഇപ്പോൾ ഇതാ സംവിധാനത്തിലേക്ക് കാലെടുത്ത് വച്ചിരിക്കുകയാണ് നടി. നടിയുടെ ആദ്യ മലയാള സംവിധാന ചിത്രം മുത്തോൻ പ്രദർശനത്തിന് ഒരുങ്ങുകയാണ്.

 

 

ഗീതു മോഹൻദാസിന്റെ വാക്കുകൾ……

സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് അതിനോട് വിധേയപ്പെട്ട് തങ്ങളുടെ വ്യക്തിത്വത്തെ അവിടെ സ്ഥാപിക്കുന്ന ആളാണ് യഥാര്‍ത്ഥ നടൻ ലൂക്കയിലെ ടോവിനോ തോമസിൽ നിന്ന് അത്തരത്തിൽ പാകപ്പെടുത്തിയതും ആത്മവിശ്വാസമുള്ളതുമായ പ്രകടനം ടൊവിനോയിൽ കാണുന്നുണ്ട്. നിങ്ങളിലെ പ്രതിഭയെ പുറത്തെടുക്കുന്ന വിധത്തിലുള്ള നല്ല പ്രൊജക്ടുകൾ നിങ്ങളെ തേടിയെത്തട്ടെ. ടീമിന് ആശംസകൾ നേരുന്നു, ഒപ്പം സ്റ്റീവ് ലോപ്പസിലൂടെ ഞങ്ങൾ‌ കണ്ടെത്തിയ പ്രതിഭ അഹാന കൃഷ്ണകുമാറിനും. നവാഗതനായ അരുൺ ബോസ് സംവിധാനം ചെയ്ത ലൂക്ക ഒരു റൊമാൻ്റിക് ത്രില്ലര്‍ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. ലൂക്കയായി ടൊവിനോ എത്തുമ്പോൾ ചിത്രത്തിലെ നായിക കഥാപാത്രമായ നിഹാരികയായി അഹാനയും എത്തുന്നു. മൃദുൽ ജോർജ്ജ്, അരുൺ ബോസ് എന്നിവർ ചേർന്നാണ് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

You might also like