ജെനീലിയ തിരിച്ചുവരുന്നു !!! റിതേഷ് പറയുന്നു…..

0

Image result for genelia family

 

 

 

ജെനീലിയ ഡിസൂസ വെള്ളിത്തിരയില്‍ നിന്ന് തല്‍ക്കാലം ഒരു ഇടവേളയെടുത്തിരിക്കുകയാണ്. ജെനീലിയ എന്നാകും തിരിച്ചെത്തുകയെന്ന് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ താരത്തിനോട് ചോദിക്കാറുണ്ട്. അഭിമുഖങ്ങളിലും മടങ്ങിവരവിനെ കുറിച്ച്‌ ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ജെനീലിയയുടെ മടങ്ങിവരവ് സൂചിപ്പിച്ച്‌ റിതേഷ് ദേശ്‍മുഖ് രംഗത്ത് എത്തിയിരിക്കുന്നു.

 

 

 

Image result for genelia family

 

 

 

‘അവള്‍ പെട്ടെന്ന് തന്നെ ഒരു സിനിമയില്‍ അഭിനയുക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്റെ അടുത്ത മറാത്തി ചിത്രം ജെനിലിയയ്‌ക്കൊപ്പം ചെയ്യണമെന്നാണ് ആഗ്രഹം. കാരണം, അവള്‍ക്കിപ്പോള്‍ മറാത്തി നന്നായറിയാം. അവള്‍ക്കൊപ്പം അഭിനയിക്കാനുള്ള ഒരവസരവും ഞാന്‍ പാഴാക്കില്ല. ഒന്നിച്ചൊരു സിനിമ ഉടന്‍ തന്നെ പ്രതീക്ഷിക്കാം’- റിതേഷ് വ്യക്തമാക്കി.

 

 

 

Related image

 

 

തങ്ങള്‍ ഒന്നിച്ച്‌ ചില തിരക്കഥകള്‍ തയ്യാറാക്കുന്ന തിരക്കിലാണെന്നും കഴിയുമെങ്കില്‍ ജെനിലിയ അതിന്റെ ഭാഗമാകുമെന്നും റിതേഷ് പറഞ്ഞു. മാത്രമല്ല, പതിനെട്ടാം വയസില്‍ സിനിമയിലെത്തി ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡിലടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച്‌ കയ്യടി നേടിയ കഠിനാദ്വാനിയായ തന്റെ ഭാര്യയെ പുകഴ്ത്തി സംസാരിക്കാനും റിതേഷ് മറന്നില്ല.

You might also like