വർഷങ്ങൾക്കു ശേഷം ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ വീണ്ടും മലയാള ഗാനരംഗത്തേക്ക്.. !

0

 

മലയാള സിനിമയുടെ അനശ്വര ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ അപ്രകാശിത കവിത സിനിമ ഗാനമാകുന്നു. രജിഷ വിജയൻ നായികയായി എത്തുന്ന “ഫൈനൽസ്” എന്ന ചിത്രത്തിലാണ് ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ വീണ്ടും എത്തുന്നത്. ‘തീവണ്ടി’ എന്ന ചിത്രത്തിലെ ജീവാംശമായ് എന്ന ഹിറ്റ് ഗാനത്തിന് ഈണം നൽകിയ കൈലാസ് മേനോനാണ് ഗാനത്തിന് ഈണമിടുന്നത്.

 

 

പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് കൈലാസിന് വേണ്ടി ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികളാണ് ഇപ്പോൾ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2007 ൽ ചെന്നൈയിൽ വച്ചായിരുന്നു ഇത്. അപ്രതീക്ഷിതമായി സംഭവിച്ച ആ കൂടിക്കാഴ്ചയിൽ അദ്ദേഹം എഴുതിയ വരികൾ പുതിയ ചിത്രത്തിലെ ഗാനരംഗങ്ങൾക്ക് യോജിച്ചവയായിരുന്നു.

 

 

 

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ എങ്ങനെ തന്റെ സിനിമയിൽ എത്തി എന്നതിനെ കുറിച്ച്കൈലാസ് മേനോൻ ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറലാകുകയാണ്:

 

'ഫൈനൽസ്' എന്ന ചിത്രത്തിൽ ഗിരീഷ് പുത്തഞ്ചേരിയുടെ അപ്രകാശിത കവിത ഗാനമാവുന്നു. 'മഞ്ഞു കാലം ദൂരെ മാഞ്ഞൂ…മിഴിനീർ സന്ധ്യ…

Posted by Kailas Menon on Friday, May 31, 2019

 

You might also like