പഴശ്ശിരാജ 25 കോടിക്കാണ് പൂർത്തിയായത്. ലാഭം എന്ന് പറയാനാകില്ല. കായംകുളം കൊച്ചുണ്ണി 45 കോടി ചെലവ് വന്നു, സിനിമ ലാഭമുണ്ടാക്കി : ഗോകുലം ഗോപാലൻ

0

 

 

 

ഹിറ്റ് ഫിലിം മേക്കറാണ് ശ്രീ. ഗോകുലം ഗോപാലൻ.സിനിമ മോഹിയായി അദ്ദേഹം വടകരയിൽ നിന്ന് മദ്രാസിലേക്ക് വണ്ടികയറിയ മറ്റൊരുപാട് ജോലികൾ ചെയ്താണ് അദ്ദേഹം ഇന്ന് നിൽക്കുന്ന പദവിയിലേക്ക് എത്തിയത്.ഇന്ന് അദ്ദേഹത്തിന്റെ പേര് വാനോളം ഉയർന്നിരിക്കുന്നു.അദ്ദേഹത്തിന് കീഴിൽ പതിനായിരത്തോളം ജീവനക്കാർ. മാത്രമല്ല അദ്ദേഹത്തിന്റെ സിനിമ മോഹവും ഇതോടൊപ്പം പൂവണിഞ്ഞു. ഇരുപതോളം സിനിമകൾ ഇതുവരെ നിർമ്മിച്ച അദ്ദേഹമിപ്പോൾ ഇടയ്ക്ക് സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളും ചെയ്തു മുന്നോട്ടു പോവുകയാണ്. ‘നേതാജി’ എന്ന സിനിമയിൽ ഗോകുലം ഗോപാലൻ നായകകഥാപാത്രം ചെയ്തിരുന്നു. ഈയടുത്ത് ഗോകുലം ഗോപാലൻ മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ താൻ നിർമ്മിച്ച പഴശ്ശിരാജ കമ്മാരസംഭവം കായംകുളം കൊച്ചുണ്ണി തുടങ്ങി വലിയ മുതൽമുടക്കുള്ള സിനിമകളെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

 

 

ശ്രീ ഗോകുലം ഗോപാലൻ പറഞ്ഞത്..

പഴശ്ശിരാജ 25 കോടിക്കാണ് പൂർത്തിയായത്. ലാഭം എന്ന് പറയാനാകില്ല. വലിയ തട്ടുകേടില്ലാതെപോയി എന്നേയുള്ളൂ. പക്ഷേ, ഒരുപാട് അംഗീകാരങ്ങൾ ദേശീയതലത്തിലും രാജ്യാന്തര തലത്തിലും ലഭിച്ചു. അതും പ്രധാനമല്ലേ. കമ്മാര സംഭവം വലിയ നഷ്ടം വരുത്തി.

 

 

എനിക്ക് ആ സിനിമയിൽ അധികം ഇൻവോൾവ് ചെയ്യാൻ പറ്റിയില്ല. രണ്ടു സിനിമയ്ക്കുള്ള കഥ അതിലുണ്ടായിരുന്നു. ഇന്റർവ്വെല്ലിനുശേഷം വേറൊരു സിനിമ പോലെയായി. രണ്ടു ഭാഗമായി ചെയ്തിരുന്നെങ്കിൽ നന്നായേനെ. കായംകുളം കൊച്ചുണ്ണി 45 കോടി ചെലവ് വന്നു. ഒരു മലയാള പടത്തിന് 45 കോടി ചെലവിടുന്നത് ഭ്രാന്താണ്. നഷ്ടം വരുമോ എന്ന് പേടിച്ചു. വൈഡ് റിലീസ് ഗുണം ചെയ്തു. സിനിമ ലാഭമുണ്ടാക്കി.

*ഇനി വരാൻ പോകുന്ന സിനിമ..

സന്തോഷ് ശിവൻ ഒരു പടം വരുന്നുണ്ട്. അയ്യപ്പന്റെ കഥയാണ്. കലിയുഗവരദൻ എന്നാണ് പേരിട്ടിരിക്കുന്നത്. കാസ്റ്റിംഗ് തീരുമാനിച്ചിട്ടില്ല., പുതുമുഖമായിരിക്കും നായകൻ.

You might also like