മുന്തിരി മൊഞ്ചനിലെ ചിത്രീകരണത്തിനിടെ ഗോപികയ്ക്ക് വില്ലനായത്…

0

നവാഗത സംവിധായകന്‍ വിജിത് നന്യാര്‍ ചിത്രം മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ റിലീസിനോടടുക്കുകയാണ്. ഡിസംബര്‍ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരി മൊഞ്ചന്‍. മനേഷ് കൃഷ്ണയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഫ്രൈഡെ, ടൂര്‍ണമെന്റ്, ഒരു മെക്സിക്കന്‍ അപാരത എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനേഷ് കൃഷ്ണന്‍ നായകനാകുന്ന ചിത്രം കൂടിയാണിത്. ഗോപിക അനിലാണ് ചിത്രത്തിലെ നായിക.

ചിത്രത്തില്‍ അനുഭവിച്ചപ്പോള്‍ തന്നെ നിരാശപ്പെടുത്തിയ കാര്യം തുറന്നു പറയുകയാണിപ്പോള്‍ ഗോപിക. മഞ്ഞ് മൂടിയ ഹിഹിമാചല്‍ താഴ്വരകളില്‍ ആയിരുന്നു ചിത്രത്തിന്റെ ഗാന രംഗങ്ങള്‍ ചിത്രീകരിച്ചതെന്ന് ഗോപിക പറയുന്നു. ആ സമയങ്ങളില്‍ ഒരു തനി കോഴിക്കോട്ടുകാരിക്ക് ഒഴിവാക്കാന്‍ പറ്റാത്ത കോഴിക്കോടന്‍ ഭക്ഷണം തന്നെയാണ് അവിടെയും വില്ലനായി എത്തിയതെന്നും നടി പറയുന്നു. കോഴിക്കോടന്‍ ഭക്ഷണം ഏറെ ഇഷ്ട്ടപെടുന്ന ഗോപികയ്ക്ക് ബിരിയാണിയും അമ്മയുടെ ചോറും സാമ്പാറുമാണ് ഇഷ്ട ഭക്ഷണം. എറണാകുളത്ത് എംബിഎ ചെയ്ത സമയങ്ങളിലും കോഴിക്കോടന്‍ ഭക്ഷണം തന്നെയായിരുന്നു ഒഴിച്ചു കൂടാന്‍ കഴിയാതിരുന്നത്. നന്നായി ഭക്ഷണം കഴിക്കുന്ന വ്യക്തിയാണ് താനെന്നും, എന്നാല്‍ പെട്ടെന്ന് വണ്ണം വെയ്ക്കില്ലെന്നും അതൊരു ഭാഗ്യമായി കാണുന്നുവെന്നും ഗോപിക പറയുന്നു. ആക്ടിങ് മോഡല്‍ ഒരുപോലെ ഇഷ്ട്ടപെടുന്ന ഗോപികയ്ക്ക് ആലിയ ഭട്ടാണ് ഇഷ്ട്ട താരം. മലയാളത്തിലാണെങ്കില്‍ നയന്‍താരയും, ശോഭനയും.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാര്‍ രസകരമായ കഥാപാത്രവുമായി എത്തുന്ന ചിത്രം കൂടിയാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ എന്ന പേര് തീര്‍ത്തും വ്യത്യസ്ഥമാണ്. ഈ പേരിന് പിന്നിലെ സസപെന്‍സ് പൊളിച്ച് നേരത്തെ ഗോപിക എത്തിയിരുന്നു. ‘മലബാര്‍ ഏരിയയില്‍ ചില സ്ഥലങ്ങളില്‍ ഫ്രീക്ക് എന്ന് പറയുന്നതിന് പകരം ഉപയോഗിക്കുന്ന പേരാണ് മുന്തിരി മൊഞ്ചന്‍ എന്നുള്ളത്. ചിത്രത്തില്‍ തവള എന്നു പറയുന്ന കഥാപാത്രം ചെയ്യുന്നത് സലിം കുമാര്‍ ചേട്ടനാണ്. അപ്പോള്‍ ഒരു തവള ചിത്രത്തിന്റെ കഥ നറേറ്റ് ചെയ്യുന്നത് സംഭവം. അതുകൊണ്ടാണ് ചിത്രത്തിന് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥയെന്ന് പേരിട്ടിരിക്കുന്നത്’ എന്നാണ് ഗോപിക പറയുന്നത്.

ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയ്ലറും, ഗാനങ്ങളും പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് നടി കൈരാവി തക്കറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ അശോകനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ വിജിത് നമ്പ്യാര്‍ തന്നെ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്. കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്.

You might also like