പ്രേക്ഷകരെ ഞെട്ടിച്ച മേക്ക് ഓവറുമായി ഹന്ന റെജി കോശി .

0

 

 

മലയാള സിനിമയിലേക്ക് തനി നാടൻ പെൺകുട്ടിയായി കേറിവന്ന ഹന്നാ റെജി കോശിയെ കണ്ടാൽ ഇപ്പോൾ തിരിച്ചറിയില്ല. ആരാധകർ ഒന്നടങ്കം പറയുകയാണ് ഇത് വല്ലാത്തൊരു മേക്കോവർ എന്ന് ആരാധകർ ഒന്നടങ്കം പറയുകയാണ്. ‘ഡാര്‍വിന്റെ പരിണാമ’ത്തിലൂടെയാണ് ഹന്നാ സിനിമ രംഗത്തേക്ക് എത്തുന്നത് .

 

 

 

പിന്നിട് നാട്ടിൻ പുറത്തെ നന്മചിത്രമായി എത്തിയ ബിജു മേനോൻ ചിത്രം ‘രക്ഷാധികാരി ബൈജു’ ഒപ്പിലൂടെയും ഹന്നാ പ്രേക്ഷക മനസ്സ് കീഴടക്കി. തുടര്‍ന്ന് സണ്ണി വെയ്ന്‍ നായകനായ ‘പോക്കിരി സൈമണി’ലും അനൂപ് മേനോന്‍ ചിത്രം ‘എന്റെ മെഴുതിരി അത്താഴങ്ങളി’ലും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഡാര്‍വിന്റെ പരിണാമത്തിലെ ആന്‍സിയെയും രക്ഷാധികാരി ബൈജുവിലെ അജിതയെയും മലയാളികൾ മറക്കില്ല.

 

 

 

 

 

ആദ്യ ചിത്രത്തിൽ തന്നെ പക്വതയോടെ പരിചയ സമ്പന്നയായ ഒരു നടി പുലർത്തുന്ന അനായാസതയോടെ നടി ചിത്രത്തിലെ വേഷത്തെ കൈകാര്യം ചെയ്തത്. പിന്നിട് ഹന്നയെ കാണുന്നത് സൂപ്പർ ഹിറ്റ് ബിജു മേനോൻ- രഞ്ജൻ പ്രമോദ് ചിത്രമായ രക്ഷാധികാരി ബൈജു എന്ന ചിത്രത്തിലൂടെയാണ്. ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യ വേഷത്തിൽ ആണ് ഹന്ന എത്തിയത്. അജിത എന്ന ആ കഥാപാത്രത്തെയും ഏറ്റവും ഭംഗിയായി തന്നെ ഹന്ന അവതരിപ്പിച്ചു.

 

 

 

 

 

 

ദന്ത ഡോക്ടറും കൂടെ തന്റെ പാഷനായ മോഡലിംഗും ഒപ്പം കൊണ്ട് പോകുന്ന കലാകാരിയാണ്. നടിയുടെ മേക്കോവർ ഫോട്ടോസ് കണ്ട് ആരാധകർ അന്താളിക്കുകയാണ് ഉണ്ടായത്. ഹന്നയ്ക്ക് സിനിമയേക്കാൾ പ്രിയം മോഡലിംഗ് തന്നെയാണ്. 2018 മിസ് ഇന്ത്യ യൂണിവേഴ്സ് പട്ടം നേടാൻ ഹന്നയും എത്തിയിരുന്നു.

 

 

 

 

 

 

അടിമുടി മാറിയാണ് എത്തിയത്. മിസ് ഇന്ത്യ യൂണിവേഴ്സ് 2018ന്റെ ഫൈനലില്‍ മാറ്റുരയ്ക്കുന്ന ഇരുപത് സുന്ദരിമാരില്‍ ഏക മലയാളിയാണ് ഹന്ന.

 

 

 

 

 

 

ഹന്ന ഇതിന് മുന്‍പും നിരവധി സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഫെമിന മിസ് കേരളയില്‍ മിസ് ക്യാറ്റ്‌ വാക്, മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2015ല്‍ മിസ് പേഴ്‌സണാലിറ്റി, മിസ് ക്വീന്‍ ഓഫ് ഇന്ത്യ 2015ല്‍ മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍ എന്നീ ടൈറ്റിലുകളും സ്വന്തമാക്കിയിട്ടുണ്ട് .

 

 

You might also like