‘ഇത് ബിഗ് ഡീലാണ്’…. സ്വകാര്യ ചിത്രങ്ങൾ പ്രചരിച്ചത് ഞെട്ടലുണ്ടാക്കി: ഹൻസിക പറയുന്നു…..

0

leaked images

 

 

 

 

 

തെന്നിന്ത്യന്‍ താരനായികയായ ഹന്‍സികയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായത് വലിയ വാർത്തയായിരുന്നു. സംഭവത്തില്‍ താരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഹന്‍സിക തന്നെയാണ് ഈ ചിത്രങ്ങൾ പബ്ലിസിറ്റിക്കായി പുറത്തുവിട്ടതെന്ന ആരോപണവും അതോടൊപ്പം ശക്തമായി.ഇപ്പോൾ തനിക്കെതിരായ ആരോപണങ്ങൾ തള്ളി ഹൻസിത തന്നെ രംഗത്തെത്തിയതോടെ സംഭവം മറ്റൊരു വഴിത്തിരിവിലേക്കെത്തിയിരിക്കുന്നു. ഇതൊരു ബിഗ് ഡീലാണെന്നും പ്രചരിച്ചവയില്‍ തന്നെ ചില ഫോട്ടോകള്‍ മോര്‍ഫ് ചെയ്തതാണെന്നും ഹൻസിക വ്യക്തമാക്കുന്നു.ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം തന്റെ ഭാഗം വ്യക്തമാക്കിയത്.

 

 

 

 

Image result for hansika

 

 

 

 

ഒരു മുറിയുടെ കോണിലിരുന്ന് പബ്ലിസിറ്റിക്കു വേണ്ടി ഞാൻ ഇത്തരം കാര്യങ്ങൾ ചെയ്യും എന്ന് പറയുന്നവരോട് എനിക്ക് മറുപടിയൊന്നും പറയാനില്ല. അവർ മറുപടി അർഹിക്കുന്നില്ല. സഹതാപം മാത്രമാണ് എനിക്ക് അവരോടുള്ളത്. വളരെ ചെറിയ നിലയിൽ നിന്നുമാണ് താൻ ഉയർന്നുവന്നത്. ആരുടെയും ശ്രദ്ധ പിടിച്ചുപറ്റേണ്ട ആവശ്യം എനിക്ക് ഇതേവരെ ഉണ്ടായിട്ടില്ല.

 

 

 

 

 

 

Image result for hansika

 

 

 

 

അമേരിക്കയിൽ നിന്നും തിരിച്ചു വന്നപ്പോഴാണ് ഫോണിന് എന്തോ സംഭവിച്ചതായി ഞാൻ തിരിച്ചറിയുന്നത്. എന്റെ ഫോണിലെ സ്വകാര്യ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു എന്നത് എനിക്ക് വലിയ ഞെട്ടലായിരുന്നു. ഇതൊരു ബിഗ് ഡീലാണ്. പ്രചരിച്ചവയിൽ തന്നെ ചില ഫോട്ടോകൾ മോർഫ് ചെയ്തതാണ്. നാലു വർഷം മുമ്പ് എടുത്ത ചിത്രങ്ങളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്”.

 

 

 

 

Image result for hansika

 

 

 

 

‘ അന്ന് ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യാനും ശ്രമം നടന്നു. ഇതോടെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യുന്നവരെ വിവരം അറിയിക്കുകയും പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ബിക്കിനി ധരിച്ച് മാഗസിൻ ഫോട്ടോഷൂട്ടിനോ സിനിമയിലോ അഭിനയിക്കുന്നത് എന്റെ ഇഷ്ടമാണ്. ഇതും സ്വകാര്യ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്തുന്നതും രണ്ടും രണ്ടാണ്. സ്വകാര്യ ചിത്രങ്ങൾ ചോർത്തിയത്‌പ്രൈവസിയുടെ നഗ്നമായ ലംഘനമാണ്” ഹൻസിക പറഞ്ഞു.എന്തായാലും ഹൻസികയുടെ വെളിപ്പെടുത്തൽ കോളിവുഡിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

 

 

 

 

 

You might also like