സ്വകാര്യ ചിത്രങ്ങൾ ലീക്കായി; പോലീസിൽ പരാതിയുമായി ഹൻസിക.

0

സൈബർ ഹാക്കര്‍മാരുടെ കെണിയിൽ ഒരു നടി കൂടി. തെന്നിന്ത്യന്‍ ഹിറ്റ് നായിക ഹന്‍സികയുടെ സ്വകാര്യ ചിത്രങ്ങളാണ് ചോര്‍ന്നത്. അമേരിക്കയിലെ അവധി ആഘോഷത്തിനിടെ നടി എടുത്ത ചിത്രങ്ങളാണ് ചോര്‍ന്നത്.

 

 

 

 

 

ഇതാദ്യമായല്ല ഹൻസികയുടെ നേരെയുള്ള ഈ സൈബർ ആക്രമണം. മുന്‍പ് നടിയുടെതെന്ന് തോന്നിപ്പിക്കുന്ന മോർഫ് ചിത്രങ്ങളും വിഡിയോയും പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ചിത്രം തന്റേതല്ലെന്ന് ചൂണ്ടിക്കാട്ടി താരം രംഗത്തു എത്തുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ സംഭവത്തിൽ ഹന്‍സിക പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഹാക്കര്‍മാരാണെന്നാണ് സംശയിക്കുന്നത്.

 

 

 

 

 

 

 

മാസങ്ങള്‍ക്ക് മുന്‍പ് നടി ആമി ജാക്‌സന്‍, അക്ഷര ഹാസന്‍ എന്നിവരും ഇത്തരത്തിലുളള സൈബര്‍ ആക്രമണം നേരിട്ടിരുന്നു. അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തായ സംഭവത്തില്‍ മുന്‍ കാമുകനായിരുന്നു പ്രതിക്കൂട്ടില്‍. സംഭവത്തെത്തുടര്‍ന്ന് അക്ഷര മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

 

 

 

You might also like