“9”നിൽ നായകൻ – നിർമ്മാണം , പേട്ടയുടെ വിതരണം , ലൂസിഫറിന്റെ സംവിധാനം ; ഞെട്ടിക്കാൻ ഒരുങ്ങി പ്രിത്വിരാജ്.

0

പ്രിത്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന് മുൻപേ റിലീസിന് ഒരുങ്ങി “9”. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് പ്രിത്വി. മാത്രമല്ല പ്രിത്വിരാജ് കേരള വിതരണം ചെയ്യുന്ന രജനികാന്ത് ചിത്രം പേട്ട ജനുവരി പത്തിന് റിലീസ് ചെയ്യും. 9ന്റെ പുറത്തിറങ്ങിയ പുതിയ പോസ്റ്ററുകൾ ചിത്രത്തിലെ നായക – വില്ലൻ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നു. ക്യാരക്ടർ പോസ്റ്ററുകൾ കൂടാതെ വിഡിയോകൾ കൂടി ചിത്രത്തിന്റെ നായകനും നിർമ്മാതാവുമായ പൃഥ്വിരാജ് ഫേസ്‌ബുക്കിൽ പങ്കുവച്ചു.

 

 

 

 

ആല്‍ബര്‍ട്ട് എന്നാണ് നയനിൽ പ്രിത്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്. കാവല്‍ മാലാഖയും സംരക്ഷനും അച്ഛനുമാകുന്ന ആല്‍ബര്‍ട്ട് എന്ന് ഫേസ്ബുക്കില്‍ പൃഥ്വി കുറിച്ചിരുന്നു. അച്ഛന്റെയും മകന്റെയും വൈകാരികമായ ബന്ധത്തിന്റെ കഥയാണ് നയണെന്നു പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഐഎസ് ആര്‍ഒ ശാസ്ത്രഞ്ജനായിട്ടാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നത്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ഇനയത്ത് അലി ഖാന്‍ എന്നാണ് . ഏറെ ദുരൂഹതകൾ നിറഞ്ഞൊരു കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. അൻവർ, മൊഴി എന്നീ സിനിമകൾക്ക്‌ ശേഷം വീണ്ടും പ്രകാശ്‌ രാജ്‌ – പൃഥ്വിരാജ്‌ കൂട്ടുകെട്ട്‌ ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി നയനിനുണ്ട്.

 

 

 

 

 

ജനുവരി ഒമ്പതിന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങും. സംവിധായകനായ ജെനൂസ് മുഹമ്മദ് തന്നെയാണ് ചിത്രത്തിനു വേണ്ടി തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

 

 

 

 

വാമിഖ ഗബ്ബി നായികയാവുന്ന ചിത്രത്തില്‍ മമ്ത മോഹന്‍ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ടോണി ലൂക്ക്, ശേഖര്‍ മേനോന്‍, വിശാല്‍ കൃഷ്ണ, ആദില്‍ ഇബ്രാഹിം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അഭിനന്ദന്‍ രാമാനുജം ചായാഗ്രഹണം നിര്‍വ്വഹിക്കുന്നു , ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. ശേഖര്‍ മേനോന്‍ പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ചിത്രം ഫെബ്രുവരിയിൽ പ്രദർശനത്തിനെത്തും.

 

 

 

 

 

You might also like