ലോക സിനിമയിൽ കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ആരെന്നറിയാമോ?

0

ലോക സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ആരാണെന്ന് ഊഹിക്കാമോ? അത് മറ്റാരുമല്ല ഡ്വേയിന്‍ ദ റോക്ക് ജോണ്‍സണ്‍ ആണ്. ഫോര്‍ബ്സ് മാസിക നടത്തിയ അന്വേഷണത്തിലാണ് റോക്കിനെ കുറിച്ചുള്ള വസ്തുത പുറത്തുവരുന്നത്. 89.4 മില്ല്യണ്‍ ഡോളറാണ് റോക്കിന്റെ നിലവിലെ പ്രതിഫലം. ‘ദ മമ്മി റിട്ടേണ്‍സ്’ എന്ന ചിത്രത്തിലൂടെയാണ് റോക്ക് ഹോളിവുഡിലേക്ക് എത്തുന്നത്. ‘ജുമാഞ്ചി’, ഫാസ്റ്റ് ആന്‍ഡ് ദ ഫ്യൂരിയസ്’ തുടങ്ങിയവ റോക്കിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

 

 

‘തെരുവുകളില്‍ ഗുസ്തി മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഒരു മത്സരത്തിന് 40 ഡോളര്‍ വാങ്ങാനാണ് ഞാന്‍ ശ്രമിച്ചത്, ഫോര്‍ബ്‌സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനാകുമെന്ന് ഒരിക്കലും കരുതിയില്ല, ഞാന്‍ ഏറെ കഷ്ടപ്പെട്ട് തന്നെയാണ് ജോലി ചെയ്യുന്നത്’ റോക്ക് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. റോക്കിന് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തുള്ളത്. അവേഞ്ചേഴ്സില്‍ ‘തോര്‍’ ആയി അഭിനയിക്കുന്ന ക്രിസ് ഹെംസ്വെര്‍ത്താണ് . 76.4 മില്ല്യണ്‍ ഡോളറാണ് ‘തോറി’ന്റെ പ്രതിഫലം.

 

 

You might also like