പാപ്പൻ ഹിറ്റായി !! ഇനി സുരേഷ് ഗോപിയുടെ കാലമോ ? ഹൈവേ 2 വരുന്നു !!

Suresh Gopi - Jayaraj team is back with Highway 2, a mystery thriller cinema

സംവിധായകന്‍ ജയരാജ് തന്നെ . വീണ്ടും ഒരിക്കൽ കൂടി റോ ഏജന്റാകാന്‍ സുരേഷ്ഗോപിയുടെ ഹൈവേ വരുന്നു

91

സുരേഷ് ഗോപിയുടെ മടങ്ങി വരവ് അതൊരു വരവാണ്. പാപ്പൻ വൻ വിജയമായി മാറി കഴിഞ്ഞു. ഹൈവേയുടെ രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ ജയരാജ് തന്നെ . വീണ്ടും ഒരിക്കൽ കൂടി റോ ഏജന്റാകാന്‍ സുരേഷ്ഗോപിയുടെ ഹൈവേ വരുന്നു ഇതാകും പുതിയ വാർത്തകൾ.

വർഷങ്ങൾക് മുൻപ് കൃത്യമായി പറഞ്ഞാൽ 1995 ല്‍ സുരേഷ് ഗോപിയെ നായകനാക്കി ജയരാജ് അന്ന് സംവിധാനം ചെയ്ത ആക്ഷന്‍ ക്രൈം ത്രില്ലറായിരുന്നു ഹൈവേ ചിത്രം വൻ ഒരു വിജയമായിരുന്നു. ബോംബ് ബ്ലാസ്റ്റില്‍ മുപ്പതോളം കോളേജ് വിദ്യാര്‍ത്ഥികള്‍ മരിക്കുന്നു.അന്ന് സിറ്റിയുടെ പ്രാന്തപ്രദേശത്ത് നടന്ന ഈ സംഭവം അന്വേഷിക്കാന്‍ സുരേഷ്മ ഗോപി മഹേഷ് അരവിന്ദ് എന്ന വ്യാജ നാമത്തിൽ എത്തുന്നതായിരുന്നു കഥയുടെ ഇതിവൃത്തം. ചിത്രത്തിൽ റോ ഏജന്റാണ് സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രം.അന്ന് സംവിധായകന്‍ ജയരാജിന്റെ കഥയ്ക്ക് തിരക്കഥയൊരിക്കിയത് സാബ് ജോണായിരുന്നു ഇന്ന് ഇനി ആരാകും.

1995 മാര്‍ച്ച് മൂന്നിന് പുറത്തിറങ്ങിയ ചിത്രം ഒരു വൻ വിജയമായിരുന്നു. അതിനു ശേഷം ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന സന്തോഷവിവരം അറിയിച്ചിരിക്കുകയാണ് സുരേഷ് ഗോപി. എന്നാൽ ഇപ്പോൾ ഇരുപത്തിയേഴു വര്‍ഷത്തിനിപ്പുറം ഒരുങ്ങുന്ന ഹൈവേയുടെ രണ്ടാമത്തെ ഭാഗം ഒരു മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ ജോണറിലാകും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുകയെന്നു വെക്തം. സുരേഷ് ഗോപിയുടെ 254-ാമത്തെ ചിത്രമാകും ജയരാജുമൊന്നിച്ചുള്ള ഹൈവേയുടെ രണ്ടാം ഭാഗം.ചിത്രത്തിന്റെ നിര്‍മ്മാണം ലീമ ജോസഫ്; ചിത്രീകരണം ഉടന്‍ ആരംഭിക്കും.

You might also like