പ്രണയിക്കപ്പെട്ടിട്ടുണ്ട്, കാമിക്കപ്പെട്ടിട്ടുണ്ട്, വഞ്ചിക്കപ്പെട്ടിട്ടുണ്ട് അതിനെയൊക്കെ കാസ്റ്റിംഗ് കൗച്ച് എന്ന് പറയാൻ പറ്റില്ലെന്ന് ഹിമ ശങ്കർ.

പല സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് ഹിമ ശങ്കര്‍.

0

പല സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു താരമാണ് ഹിമ ശങ്കര്‍. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം ചിലപ്പോൾ ഇടയ്ക്കിടെ പല രൂക്ഷ വിമര്‍ശനങ്ങള്‍ക്കും ഇരയാകാറുണ്ട്. അഭിപ്രായം പറയേണ്ട കാര്യങ്ങള്‍ക്ക് വളരെ നല്ല രീതിയില്‍ തന്നെ മറുപടി കൊടുക്കുന്ന താരമാണ് ഹിമ. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പറഞ്ഞാണ് താരം ഇപ്പോൾ വന്നിരിക്കുന്നത്. തുറന്ന് പറച്ചിലിലൂടെ തന്റെ പല സിനിമ അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും താരം പറയുന്നു. ഇപ്പോള്‍ താരം മെടട്രൈമാറ്റിനിയോട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയാണ്.

സിനിമയിലെ കാസ്റ്റിംഗ് കൗച്ച് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് തുറന്നു പറയുമ്പോള്‍ ആരും അത് അംഗീകരിക്കുന്നില്ല. ഇതൊന്നും വെറുതെ ആരും പറയില്ല എന്ന ചിന്തി ആർക്കുമില്ല ഇത് ഇല്ലാതെ വേറെ മാർഗമില്ല അല്ലേ ഒന്നും നടക്കില്ല എന്ന് വരുമ്പോഴാണ് പലര്‍ക്കും അങ്ങനെ ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നത്.

ചിലര്‍ ചോദിച്ചിട്ടുണ്ട്, പലരും അവസരങ്ങള്‍ക്കായി വഴങ്ങിക്കൊടുത്തിട്ട് പിന്നീട് ആരോപണം ഉയര്‍ത്തുന്നതിന്റ കാരണം . ഒരാള്‍ക്ക് എന്നും എപ്പോഴും അടിമയായി ഇരിക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് പ്രതികരിക്കാൻ അവസരം കിട്ടിയാല്‍ അല്ലേ അവര്‍ പ്രതികരിക്കൂവെന്നും ഹിമ ചോദിക്കുന്നു. ഒരു കാര്യങ്ങളും മാറ്റി വയ്ക്കുന്നത് തനിക്ക് ഇഷ്ടമല്ല. അടിയാണെങ്കില്‍ അടി അത് അപ്പൊത്തന്നെ കൊടുക്കണം അതുകൊണ്ട് എനിക്ക് ഇതുവരെ ഒരു മീ ടു ആരോപണത്തിന്റെ ആവശ്യമില്ല. എന്നാല്‍ എന്നെപ്പോലെയല്ല മറ്റു പലരും നിര്‍ബന്ധിക്ക പ്പെട്ടവരായിരിക്കാം അപ്പൊള്‍ അവര്‍ മിണ്ടാതെ ഇരിക്കണം എന്നാണോ. പറഞ്ഞു വരുന്നതു അവര്‍ക്ക് ഒരു സ്‌പേസ് കിട്ടിയാല്‍ സംസാരിക്കണ്ടേയെന്നും ഹിമ ചോദിച്ചു.

ഗുരുദക്ഷിണയായി ആവശ്യപ്പെട്ടത് എന്റെ ശരീരം- ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കസ്തൂരി.

അങ്ങനെ വഴങ്ങിക്കൊടുത്തിട്ടുള്ളവര്‍ പലരും തന്റെ നിവര്‍ത്തി കേടുകൊണ്ടായിരിക്കും. ഇത്തരത്തിൽ പലരും റേപ്പ് ചെയ്യപ്പെട്ടി ട്ടുണ്ടാവാം അവര്‍ ഒക്കെ എല്ലാം മറച്ചു വച്ചു . തുടക്ക കാലത്ത് വിളിക്കുമ്പോള്‍ പലരും പറഞ്ഞിട്ടുണ്ട് ഇത് അഡ്ജസ്‌റ്‌മെന്റ് വര്‍ക്കാണ് പറ്റുമോ യെന്ന്. അപ്പൊ തന്നെ പറ്റില്ല എനിക്ക് വേണ്ടായെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ എന്നെ ആരും വിളിച്ചിട്ടില്ല.നമ്മള്‍ താല്പര്യം ഇല്ലന്ന് പറഞ്ഞാല്‍ ഇതൊക്കെ അവിടെ തീരും. എന്നാല്‍ ഇവിടെ പലര്‍ക്കും നിവര്‍ത്തികേടുകൊണ്ട് അങ്ങനെ പറയാന്‍ പറ്റുന്നില്ല എന്നതാണ് സത്യം.

തന്റെ പ്രണയത്തിലും താന്‍ ചതിക്കപ്പെട്ടിട്ടുണ്ട്, അതിലുപരി കാമിക്കപ്പെട്ടിട്ടുണ്ട്, വഞ്ചിക്കപ്പെട്ടിട്ടുണ്ട്, അതില്‍ നിന്ന് ഞാൻ കയറിവന്നിട്ടുണ്ട് തിരിച്ച് അവർക്ക് ഒക്കെ പണിയും കൊടുത്തിട്ടുണ്ട്. എന്നെ ഒരാള്‍ മിസ് യൂസ് ചെയ്യുകയാണെങ്കില്‍ അത് എന്റെ മാത്രം തെറ്റാണെന്നും അതില്‍ ആരേം കുറ്റം താൻ പറയുന്നില്ലെന്നും ഹിമ പറയുന്നുണ്ട്. എന്നാല്‍ അതിനെ കാസ്റ്റിംഗ് കൗച്ചുമായ് ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. അതൊക്കെ തന്റെ പേര്‍സണല്‍ മിസ്റ്റേക്ക് ആണെന്നും ഹിമ സമ്മതിക്കുന്നു.

പുരുഷന് നെഞ്ച് കാണിച്ചു നടക്കമെങ്കിൽ സ്ത്രീയ്ക്കും ആകാം..! ജോസഫ് നായിക മാധുരി.

You might also like