“ഹൃദ്യം” പ്രേക്ഷകരിലേക്ക് …

0

ജ്വാലാമുഖി ഫിലിംസിന്റെ ബാനറില്‍ കെ.സി. ബിനു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഹൃദ്യം’ മെയ് 31ന് പ്രദർശനത്തിനെത്തുന്നു.

 

മലയാളത്തിന് മറ്റൊരു റിയലിസ്റ്റിക് സിനിമ കൂടി; “ഹൃദ്യം” മേയ് 31 മുതൽ..

 

സമൂഹത്തിലെ കാതലായ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രം, കേരളത്തിലും ഭാരതത്തിലും ലോകത്തിലും വലിയ ചോദ്യചിഹ്നമായും വെല്ലുവിളിയായും ഭീഷണിയായും നിലനില്‍ക്കുന്ന ഭീകരത എന്ന വിഷയത്തെ സമാധാനത്തിന്റെ ഒരു കുടുംബാന്തരീക്ഷത്തിലുടെ പറയുന്നു.

 

 

നായക കഥാപാത്രമായ സാംകുമാറായി നവാഗതനായ അജിത്, നായിക സോഫിയയായി നവാഗത നടി ശോഭ എന്നിവർ വേഷമിടുന്നു. കൊച്ചുപ്രേമന്‍, കോട്ടയം നസീര്‍, പ്രൊഫ. എ. കൃഷ്ണകുമാര്‍, അജേഷ് ബാബു, ബീനാസുനില്‍, ഷബീര്‍ഷാ, ക്രിസ്റ്റിന, സന്തോഷ് അടൂര്‍, ജാബിര്‍, അജേഷ് ജയന്‍, ദിവേഷ്, വിഷ്ണു, രാജന്‍ ജഗതി, ശ്രീകുമാര്‍, സച്ചിന്‍, കെ.പി. സുരേഷ് കുമാര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

 

വീണ്ടും ഹൃദയസ്പര്‍ശിയായ ഒരു മലയാള സിനിമ കൂടി ; “ഹൃദ്യം” പ്രദർശനത്തിനൊരുങ്ങുന്നു.

 

ബാനര്‍, നിര്‍മ്മാണം – ജ്വാലാമുഖി ഫിലിംസ്, രചന, സംവിധാനം – കെ.സി. ബിനു, ഛായാഗ്രഹണം – ആനന്ദ്കൃഷ്ണ, ഗാനരചന – പൂവ്വച്ചല്‍ ഖാദര്‍, സംഗീതം – അജിത് കുമാര്‍, പവിത്രന്‍, അസ്സോ: ഡയറക്ടര്‍ – ഷബീര്‍ഷാ, എഡിറ്റിംഗ് – വിഷ്ണു പുളിയറ, കല – രാജേഷ് ട്വിങ്കിള്‍, ചമയം – വൈശാഖ്, വസ്ത്രാലങ്കാരം – സച്ചിന്‍കൃഷ്ണ, സംവിധാന സഹായികള്‍ – അനീഷ്. ബി.ജെ., അനീഷ്, അശ്വതി, സ്റ്റില്‍സ് – സന്തോഷ്, പി.ആര്‍.ഓ – അജയ് തുണ്ടത്തില്‍. പാലോട് വനത്തിനുള്ളിലും തിരുവനന്തപുരത്തെ മറ്റ് പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.

 

 

You might also like